17 വയസ്സുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി: ബന്ധുവിനു ജീവിതകാലം കഠിനതടവ്

SHARE

തിരുവനന്തപുരം∙ പതിനേഴുകാരിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ ബന്ധുവിന് വിവിധ വകുപ്പുകളിലായി മൂന്നു ജീവപര്യന്തം കഠിന തടവ് ശിക്ഷ. ഇയാൾ ജീവിത കാലം മുഴുവൻ കഠിന തടവിനു വിധേയമാകണം. പെൺകുട്ടിയുടെ അച്ഛന്റെ സഹോദരനാണു പ്രതി. കഠിന തടവ് കൂടാതെ ഒന്നരലക്ഷം രൂപ പിഴയും വിധിച്ചു.

പിഴത്തുകയിൽ നിന്ന് ഒരു ലക്ഷം രൂപ അതിജീവിതയ്ക്കു നഷ്ടപരിഹാരമായി നൽകണം. കൂടാതെ അതിജീവിതർക്കുള്ള നഷ്ടപരിഹാര ഫണ്ടിൽനിന്ന് അർഹമായ നഷ്ടപരിഹാരം നൽകാനും   സ്‌ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള കുറ്റകൃത്യങ്ങൾ വിചാരണ ചെയ്യുന്ന കോടതി ജഡ്‌ജി എം.പി.ഷിബു ഉത്തരവിട്ടു. 2014ൽ അതിജീവിത പ്ലസ്ടു വിദ്യാർഥിനിയായിരിക്കെയാണു സംഭവം.  പ്രതിയുടെ വീട്ടിൽ പഠനാവശ്യങ്ങൾക്കായി താമസിക്കുമ്പോൾ പലതവണ അതിജീവത പീഡനത്തിന് ഇരയായി. .

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്റെ ശവത്തിൽ ചവിട്ടിയിട്ട് നീ സീരിയസ് റോൾ ചെയ്താൽ മതി

MORE VIDEOS