പാറശാല∙പഞ്ചായത്തിൽ പരാതി നൽകിയിട്ടും ഫലം ഇല്ലാതായതോടെ കുളം വൃത്തിയാക്കാൻ നാട്ടുകാർ രംഗത്ത്. പാറശാല പഞ്ചായത്തിലെ കീഴേതോട്ടം വാർഡിൽ പെട്ട ദേശീയപാതയോരത്തെ രണ്ടേക്കർ വിസ്തൃതി വരുന്ന തവളയില്ലാക്കുളം പായൽ മൂടി ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി. പായൽ മാറ്റി കുളം നവീകരിക്കാൻ ഒട്ടേറെ തവണ പഞ്ചായത്തിനു അപേക്ഷ നൽകിയിട്ടും തുക അനുവദിക്കാത്തതിനാൽ വാർഡ് അംഗം താരയുടെ നേതൃത്വത്തിൽ പ്രദേശവാസികളുടെ സഹായത്തോടെ ആണ് ശുചീകരണം ആരംഭിച്ചത്. പായൽ നിറഞ്ഞത് മൂലം കുളത്തിൽ പ്രവർത്തിച്ചിരുന്ന നാനൂറോളം വീടുകൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന പമ്പ് ഹൗസിന്റെ പ്രവർത്തനം വരെ നിലച്ചിട്ടുണ്ട്. പരമ്പരാഗത ജലസ്രോതസ്സുകളുടെ നവീകരണത്തിനു ഒട്ടേറെ പദ്ധതികൾ നിലവിലുണ്ടെങ്കിലും ഇരുപത്തിമൂന്ന് വാർഡുള്ള പാറശാല പഞ്ചായത്തിൽ അൻപതോളം കുളങ്ങൾ നവീകരണം ഇല്ലാതെ നശിക്കുകയാണ്.
പരാതി ഫലിച്ചില്ല, കുളം വൃത്തിയാക്കാൻ അരയും തലയും മുറുക്കി നാട്ടുകാർ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.