ADVERTISEMENT

തിരുവനന്തപുരം ∙ ശനിയാഴ്ച തായ് ലന്റിൽ ആരംഭിക്കുന്ന കിക് ബോക്സിങ് ഏഷ്യൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കണമെങ്കിൽ എം.എസ്. സജ്ഞു എന്ന കായിക താരം നാളെ ഇവിടെ നിന്നു തിരിക്കണം. പക്ഷേ യാത്രാച്ചെലവ് ഉൾപ്പെടെ രണ്ടര ലക്ഷത്തോളം രൂപ  കണ്ടെത്താൻ കഴിയാത്തതിനാൽ യാത്ര അനിശ്ചിതത്വത്തിലാണ്. സ്‌പോൺസർഷിപ്പ്‌ വാഗ്ദാനം നൽകിയിരുന്ന വ്യക്തി  അവസാന നിമിഷം പിൻമാറിയതാണ് പ്രതിസന്ധിയുണ്ടാക്കിയത്. യാത്രയ്ക്ക് മണിക്കൂറുകൾ മാത്രമേയൊള്ളൂവെങ്കിലും അത്ഭുതങ്ങൾ സംഭവിക്കണേയെന്ന പ്രാർഥനയിലാണ് 24 കാരി സജ്ഞു.

ഉസ്ബക്കിസ്ഥാനിൽ നടന്ന രാജ്യാന്തര മൽസരത്തിൽ വെങ്കലവും ഓപ്പൺ ചാംപ്യൻഷിപ്പിൽ വെള്ളിയും കഴിഞ്ഞ 2 വർഷമായി ദേശീയ തലത്തിൽ സ്വർണവും നേടിയാണ് സജ്ഞു ഏഷ്യൻ ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടിയത്. കല്ലിയൂർ കാവുങ്ങൽ പുത്തൻ വീട്ടിൽ ചുമട്ടുതൊഴിലാളിയായ എസ്‌ സജിയുടെയും മഞ്ജുവിന്റെയും മകളാണ്‌. തുഛമായ വരുമാനത്തിലാണ് കുടുംബം കഴിയുന്നത്. മുത്ശിയുടെ ചികിത്സാ ചെലവു കണ്ടെത്താൻ ബുദ്ധിമുട്ടുന്ന കുടുംബത്തിന്റെ വീട്‌ ജപ്തി ഭീഷണിയിലുമാണ്. ഇതിനിടെ മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ഭാരിച്ച തുക കണ്ടെത്താൻ കഴിയാത്തതാണ് പ്രതിസന്ധി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com