ഭിന്ന ശേഷി വിദ്യാർഥികൾക്കായി പഠന യാത്ര സംഘടിപ്പിച്ചു

visit
വിവിധ വിദ്യാലയങ്ങളിലെ ഭിന്ന ശേഷി വിദ്യാർഥികൾ കോട്ടൂർ ആന പരിപാലന കേന്ദ്രം സന്ദർശിക്കാനെത്തിയപ്പോൾ.
SHARE

കാട്ടാക്കട ∙ സമഗ്രശിക്ഷ കേരളം നടപ്പാക്കുന്ന നാട്ടറിവ് പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ പൊതു വിദ്യാലയങ്ങളിലെ ഭിന്ന ശേഷി വിദ്യാർഥികളെ വിവിധ സർക്കാർ സ്ഥാപനങ്ങളിൽ എത്തിച്ച് അവിടത്തെ സേവനം നേരിട്ട് മനസ്സിലാക്കുന്ന പഠന യാത്ര സംഘടിപ്പിച്ചു. യാത്രയുടെ ഭാഗമായി കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെത്തിയ കുട്ടികളെ വനംവകുപ്പ് സ്വീകരിച്ചു. കേന്ദ്രത്തിലെ പ്രവർത്തനങ്ങൾ എന്തെന്ന് കുട്ടികൾക്ക് മനസ്സിലാക്കി നൽകി. 

ശാരീരിക വൈകല്യം കാരണം പുറത്തിറങ്ങാനോ നാട് കാണാനോ സാധിക്കാത്ത 24 കുട്ടികളാണ് സംഘത്തിലുണ്ടായിരുന്നത്. സമഗ്രശിക്ഷ കേരളം നോർത്ത് ഉപജില്ലയാണു പരിപാടി സംഘടിപ്പിച്ചത്. ബസ് സ്റ്റേഷൻ,റെയിൽവേ സ്റ്റേഷൻ,ഫയർ സ്റ്റേഷൻ, പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങൾ കുട്ടികൾ സന്ദർശിച്ചു. കോട്ടൂർ ആന പരിപാലന കേന്ദ്രത്തിലെത്തിയ കുട്ടികൾക്ക് ആനകളെ അടുത്ത് കാണാനും വനം വകുപ്പ് അവസരമൊരുക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എല്ലാവർക്കും ഇഷ്ടപ്പെടും രുചിയിൽ ചില്ലി മഷ്റും

MORE VIDEOS