ADVERTISEMENT

കോവളം ∙ ബൈക്ക് അപകടത്തിൽ പരുക്കേറ്റവരെ കൊണ്ടു പോകാനെത്തിയ 108 ആംബുലൻസ് ജീവനക്കാർക്കു നേർക്ക് പരുക്കേറ്റവരിലൊരാളുടെ ആക്രമണം. ആശുപത്രിയിൽ എത്തിച്ചപ്പോഴും അക്രമാസക്തനായി. ഇന്നലെ ഉച്ചകഴിഞ്ഞ് വെങ്ങാനൂർ–പനങ്ങോട് റോഡിലുണ്ടായ സംഭവത്തിൽ നേമം താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് ഡ്രൈവർ രാഹുൽ, നഴ്സ് വിഷ്ണു എന്നിവർക്ക് പരുക്ക്.

ബാലരാമപുരം സ്വദേശികളായ രണ്ടു യുവാക്കൾ സഞ്ചരിച്ച ബൈക്ക് അമിത വേഗത്തെ തുടർന്ന്  സമീപത്തെ ഓടയിൽ മറിഞ്ഞാണ് അപകടം. ഇവരിൽ അക്രമാസക്തനായ ഒരാൾ ആംബുലൻസ് ഡോർ പിടിച്ച് അടച്ച്  ജീവനക്കാർക്ക് നേരെ അസഭ്യവർഷം നടത്തിയെന്നും പരുക്കേറ്റ രണ്ടാമത്തെ ആളെ ആംബുലൻസിലേക്ക് മാറ്റുന്നതിനിടെ ഉള്ളിൽ  കയറി അയാളെ  മർദിക്കാൻ ശ്രമിച്ചതു തടഞ്ഞതിനു നഴ്സിനെയും   വാഹനത്തിനുള്ളിൽ ഹെൽമറ്റ് എറിയാനുള്ള ശ്രമം തടഞ്ഞതിനു ഡ്രൈവറെയും ആക്രമിച്ചു എന്നാണ് പരാതി.   

സ്ഥലത്ത് എത്തിയ പൊലീസ് സംഘത്തിനു നേർക്കും അസഭ്യവർഷമുണ്ടായി. ഇരുവരെയും വിഴിഞ്ഞം സാമൂഹികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചു. യുവാവ് ഇവിടെയും  അക്രമാസക്തനായെന്നും ജീവനക്കാർ പറഞ്ഞു. പരുക്കേറ്റ ജീവനക്കാർ ചികിത്സ തേടി. പൊലീസിൽ പരാതി നൽകി. ഡോക്ടറുടെ  പരാതിയിൽ  തൗഫീക് എന്നയാളിനെതിരെ കേസ് എടുത്തതായി കോവളം പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com