ADVERTISEMENT

തിരുവനന്തപുരം ∙ ഭാഗ്യം വന്ന വഴി മറക്കാതിരിക്കാൻ ഭാഗ്യം ‘വിൽക്കുകയാണ്’ ഈ കോടീശ്വരൻ. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടി രൂപ തിരുവോണം ബംപർ ലഭിച്ച ഓട്ടോ ഡ്രൈവർ ശ്രീവരാഹം സ്വദേശി ബി.അനൂപ്, ഓട്ടോ ഓടിക്കുന്നതു നിർത്തി ഭാഗ്യക്കുറി വിൽപന തുടങ്ങി. മണക്കാട് ജംക്‌ഷനിൽ വെള്ളിയാഴ്ചയാണ് കട തുറന്നത്. അനൂപിന്റെയും ഭാര്യ മായയുടെയും പേരുകളുടെ ആദ്യ അക്ഷരം ചേർത്ത് എം.എ.ലക്കി സെന്റർ എന്നാണ് കടയ്ക്കു പേരിട്ടത്. വാടകയ്ക്കാണു കട എടുത്തിരിക്കുന്നതെങ്കിലും വൈകാതെ സ്വന്തം ഏജൻസി തന്നെ തുടങ്ങാനാണ് അനൂപിന്റെ ലക്ഷ്യം. 

ലോട്ടറിയടിച്ചതിനു പിന്നാലെ സിനിമയെടുക്കാനാവശ്യപ്പെട്ടും നടനാക്കാമെന്നു പറഞ്ഞും പലരും സമീപിച്ചെങ്കിലും അനൂപ് വഴങ്ങിയില്ല.  തിരുവോണം ബംപർ ഒന്നാം സമ്മാനത്തുകയിൽ 30 % നികുതി കിഴിച്ച് 15.70 കോടി രൂപ ട്രഷറി അക്കൗണ്ട് മുഖേന അനൂപിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയിരുന്നു. ഈ തുകയിൽ നിന്ന് നികുതിയിനത്തിൽ 3 കോടി രൂപയും നൽകി.  ബാക്കി തുക ബാങ്കിൽ സ്ഥിരനിക്ഷേപമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com