വിദ്യാഭ്യാസ വികസനം ചർച്ച ചെയ്യാനെത്തിയ ഫിൻലൻഡ് സംഘത്തെ ‘വഴിമാറ്റി’; തോരാമഴയിൽ സമരം ചെയ്യുന്ന അധ്യാപകരെ കാണാതിരിക്കാൻ‌

തുല്യ ജോലിക്ക് തുല്യവേതനം നൽകുക, മുടങ്ങിയ കേരള സർക്കാർ വിഹിതം വർധിപ്പിച്ച് ഫുൾടൈം നിയമനം പുന സ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സ്പെഷലിസ്റ്റ് ടീച്ചേഴ്സ് അസോസിയേഷൻ നടത്തിയ അനിശ്ചിതകാല സമരത്തിൽ നിന്ന്.
SHARE

തിരുവനന്തപുരം ∙ കേരളവുമായി വിദ്യാഭ്യാസ മേഖലയിലെ സഹകരണ സാധ്യതകൾ ചർച്ച ചെയ്യാൻ എത്തിയ ഫിൻലൻഡ് പ്രതിനിധി സംഘം ഇന്നലെ പാളയം നന്ദാവനത്തെ സർവശിക്ഷ കേരള(എസ്എസ്കെ) ഓഫിസ് സന്ദർശിക്കുമെന്നായിരുന്നു അറിയിപ്പ്. പക്ഷേ ഇന്നലെ വിദേശ സംഘത്തെ ആ പരിസരത്തേക്കു പോലും കൊണ്ടുവരാതിരിക്കാൻ അധികാരികൾ പ്രത്യേകം ശ്രദ്ധിച്ചു. പകരം ചർച്ചാ വേദി കോവളത്തേക്കു മാറ്റി.

കാരണമുണ്ട്. സംഘം ഇവിടേക്കു വന്നിരുന്നെങ്കിൽ വെട്ടിക്കുറച്ച ശമ്പളം പുനഃസ്ഥാപിച്ചു കിട്ടാൻ തോരാമഴയിലും റോഡരികിൽ രാപകൽ സമരം ചെയ്യുന്ന വനിതകൾ ഉൾപ്പെടെയുള്ള അധ്യാപകരെ കണ്ട് അന്തംവിട്ടു പോയേനെ. ആ ‘കേരള മോഡൽ’ വിദേശ സംഘം കാണേണ്ടെന്ന് അധികൃതർ തീരുമാനിച്ചു. എസ്എസ്കെയിൽ കരാർ അടിസ്ഥാനത്തിൽ നിയമിതരായ കലാ–കായിക–പ്രവൃത്തി പരിചയ അധ്യാപകർ ന്യായമായ വേതനത്തിനായി സമരം ആരംഭിച്ചിട്ട് ഒരാഴ്ചയായി. 2016ൽ ജോലിയിൽ പ്രവേശിച്ച ഇവർക്ക് 2017 വരെ 25000 രൂപയായിരുന്നു ശമ്പളം.

പിന്നീട് കേന്ദ്ര ഫണ്ട് വെട്ടിക്കുറച്ചെന്ന കാരണത്തിനാൽ ശമ്പളം 14000 രൂപയായി കുറച്ചു. 2021 വരെ ഈ കുറഞ്ഞ ശമ്പളം ഇവർക്കു ലഭിച്ചു. എന്നാൽ കഴിഞ്ഞ വർഷം ഇത് 10000 രൂപയായി വീണ്ടും കുറച്ചു. ഇതോടെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ്  ഇവർ. സ്കൂളുകളിലെ ദിവസ വേതനക്കാരായ അധ്യാപകർക്ക് സർക്കാർ നൽകുന്ന വേതനം പോലും ഇവർക്കില്ല.  ആയിരത്തി നാനൂറോളം അധ്യാപകരാണ് ഈ പ്രതിസന്ധി അനുഭവിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS