നെയ്യാറ്റിൻകര ∙ വയോധികയുടെ ഭൂമി ഉൾപ്പെടെ സ്വത്തുക്കൾ തട്ടിയെടുത്തുവെന്ന സംഭവത്തിൽ ആരോപണ വിധേയനായ കൗൺസിലർ സുജിന്റെ രാജി ആവശ്യപ്പെട്ട് ബിജെപി നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി നടത്തിയ രാപകൽ സമരം ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ് ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ആർ.രാജേഷ് അധ്യക്ഷനായി.നേതാക്കളായ ഷിബു രാജ് കൃഷ്ണ, അരംഗമുകൾ സന്തോഷ്, കൂട്ടപ്പന മഹേഷ്, മഞ്ചന്തല സുരേഷ്, രഞ്ജിത്ത് ചന്ദ്രൻ, പൂഴിക്കുന്ന് ശ്രീകുമാർ, ജി.ജെ.കൃഷ്ണകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
∙ തട്ടിപ്പു നടത്തിയ കൗൺസിലറുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് ആറാലുംമൂട് മണ്ഡലം കമ്മിറ്റി നടത്തിയ ധർണ കെപിസിസി സെക്രട്ടറി എസ്.കെ.അശോക് കുമാർ ഉദ്ഘാടനം ചെയ്തു. ലഹരി കടത്തുന്ന ഏരിയ കമ്മിറ്റി അംഗത്തെയും വയോധികയുടെ സ്വത്തുക്കൾ തട്ടിയെടുത്ത കൗൺസിലറെയും സംരക്ഷിക്കുന്ന സിപിഎം അഴിമതിയുടെ ചെളിക്കുണ്ടിൽ ആണെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് എം.സി.സെൽവരാജ് അധ്യക്ഷനായി. മുൻ എംഎൽഎ എ.ടി.ജോർജ്, നേതാക്കളായ വിനോദ് സെൻ, മാരായമുട്ടം സുരേഷ്, മുഹിനുദീൻ, ആർ.ഒ.അരുൺ, ജോസ് ഫ്രാങ്ക്ലിൻ, അവനീന്ദ്രകുമാർ, ആർ.അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
∙ കൗൺസിലർ സുജിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് നെയ്യാറ്റിൻകര ബ്ലോക്ക് കമ്മിറ്റി ധർണ നടത്തി. പ്രസിഡന്റ് വെൺപകൽ അവനീന്ദ്ര കുമാർ അധ്യക്ഷനായി. നേതാക്കളായ ജെ.ജോസ് ഫ്രാങ്ക്ലിൻ, മാരായമുട്ടം സുരേഷ്, കക്കാട് രാമചന്ദ്രൻ നായർ, വിനോദ് സെൻ, അമരവിള സുദേവകുമാർ, നെയ്യാറ്റിൻകര അജിത്, ഗ്രാമം പ്രവീൺ, ഋഷി എസ്.കൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.