ADVERTISEMENT

തിരുവനന്തപുരം∙ അരലക്ഷം കുട്ടിക്കാഴ്ചക്കാരുമായി ജനമൈത്രി പൊലീസിന്റെ നാടകം തീക്കളി നൂറു വേദികൾ പൂർത്തിയാക്കി. മൊബൈൽ ഫോൺ ദുരുപയോഗത്തിനെതിരെ കുട്ടികളെ ബോധവൽക്കരിക്കാനായി പൊലീസ് തയാറാക്കിയ നാടകമാണ് തീക്കളി.

നൂറാമത് അവതരണം പട്ടം കേന്ദ്രീയ വിദ്യാലയത്തിൽ നടന്നു. ജനമൈത്രി നാടക സംഘത്തിലെ പൊലീസുകാരാണ് അരങ്ങിലും അണിയറയിലും പ്രവർത്തിക്കുന്നത്. ജനമൈത്രി സംസ്ഥാന  നോഡൽ ഓഫിസർ ഡിഐജി  ആർ. നിശാന്തിനിയുടേതാണ് ആശയം. സംവിധാനം  അനിൽ കാരേറ്റ്. ജനമൈത്രി ഡയറക്ടറേറ്റ് ഓഫിസർ ഇൻചാർജും ഡിറ്റക്ടീവ് ഇൻസ്പെക്ടറുമായ എസ്.എസ്.സുരേഷ് ബാബുവാണ് നാടകത്തിലെ കവിതകൾ രചിച്ചത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com