ADVERTISEMENT

തിരുവനന്തപുരം ∙ തണൽക്കൂട്ടം സൊസൈറ്റി ഫോർ കൾചറൽ ഹെറിറ്റേജിസ്റ്റർ ഹെറിറ്റേജ് വോക്ക് 31ന് വൈകിട്ട് 5ന് തിരുവനന്തപുരം ശ്രീകണ്ഠേശ്വരം ശബ്ദതാരാവലി പാർക്കിൽ മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്യും. മാർഗി, വേട്ടയ്ക്കൊരു മകൻ ക്ഷേത്രം, സുന്ദരവിലാസം കൊട്ടാരം, ലളിത് മഹാൽ, കാഞ്ചീപുരം മഠം, മിത്രാനന്ദപുരം, പടിഞ്ഞാറേ കോട്ട, ആറാട്ടു റോഡ്, എന്നിവിടങ്ങളിലൂടെ തഞ്ചാവൂർ അമ്മ വീട്ടിൽ സമാപിക്കും. ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ യാത്ര നയിക്കും. ചരിത്രകാരൻ പ്രതാപൻ കിഴക്കേമഠം പങ്കെടുക്കും.

പൈതൃക കേന്ദ്രങ്ങളുടെ ചരിത്രം, പ്രാധാന്യം എന്നിവ പരിചയപ്പെടുത്തുന്നതാണ് ഹെറിറ്റേജ് വോക്ക്. പങ്കെടുക്കുന്നവർ വൈകിട്ട് 4.30ന് ശ്രീകണ്ഠേശ്വരം ശബ്ദതാരാവലി പാർക്കിൽ എത്തണമെന്ന് തണൽക്കൂട്ടം പ്രസിഡന്റ് വഞ്ചിയൂർ രാധാകൃഷ്ണൻ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com