അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

ശംഭു
SHARE

വെഞ്ഞാറമൂട്∙ അയൽവാസിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ വെഞ്ഞാറമൂട് പൊലീസ് അറസ്റ്റ് ചെയ്തു. മാണിക്കൽ കുതിരകുളം വീട്ടിൽ ശംഭു(34)നെയാണ് അറസ്റ്റ് ചെയ്തത്. അയൽവാസിയായ സതീശൻ(44)നെ കുത്തി പരുക്കേൽപ്പിച്ചുവെന്നാണു കേസ്. ബുധൻ ഉച്ചയ്ക്കാണ് സംഭവം. മുൻ‍ വൈരാഗ്യമാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. വെഞ്ഞാറമൂട് പൊലീസ് ഇൻസ്പെക്ടർ ആർ.പി. അനൂപ് കൃഷ്ണ, എസ്ഐമാരായ പി.ആർ.രാഹുൽ , എം.എ.ഷാജി എന്നിവരുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അച്ഛനാണ് മാതൃക അമ്മയാണ് ശക്തി

MORE VIDEOS