കന്യാകുമാരി∙ കഴിഞ്ഞ സീസണിൽ കന്യാകുമാരി സന്ദർശിക്കാനെത്തിയത് പത്തുലക്ഷത്തോളം വിനോദസഞ്ചാരികൾ. നവംബർ പകുതി യിൽ ആരംഭിച്ച സീസൺ ജനുവരി അവസാന ആഴ്ചയോടെയാണ് അവസാനിച്ചത്.ശബരിമല തീർഥാടനം കഴിഞ്ഞ് മടങ്ങിയവരായിരുന്നു ഇവരിൽ അധികവും.
കഴിഞ്ഞ 3 മാസത്തിൽ 10 ലക്ഷത്തോളം പേർ കന്യാകുമാരിയിൽ എത്തിയതിൽ 7 ലക്ഷത്തോളം പേർ മാത്ര മാണ് വിവേകാനന്ദസ്മാരകം സന്ദർശിച്ചത്. നവംബറിൽ 2,09,891 പേരും, ഡിസംബറിൽ 2,53,000 ജനുവരിയിൽ 2,54,700 പേരും സ്മാരകം സന്ദർശിച്ചതായി അധികൃതർ അറിയിച്ചു.