ആറ്റിങ്ങൽ∙ മുദാക്കലിൽ കാട്ടുപന്നിയെ വെടിവച്ചു കൊന്നു . മുദാക്കൽ കശുവണ്ടി ഫാക്ടറിക്ക് സമീപമാണ് സംഭവം. കാട്ടുപന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് പന്നികളെ വെടിവക്കുന്നതിന് ലൈസൻസുള്ള ഷൂട്ടറെ കഴിഞ്ഞ ദിവസം പഞ്ചായത്ത് ചുമതലപ്പെടുത്തിയിരുന്നു.
കശുവണ്ടി ഫാക്ടറിക്ക് സമീപം കൃഷി നശിപ്പിച്ചു കൊണ്ടിരിക്കെ ആണ് പന്നിയെ വെടിവച്ചിട്ടത്. പന്നിയുടെ മൃതശരീരം പഞ്ചായത്ത് ഓഫിസിലെത്തിച്ച് ശാസ്ത്രീയമായി സംസ്കരിച്ചു