പ്രതിഷേധക്കെട്ടഴിച്ച് പ്രതിപക്ഷം

youth-congress
സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു. ചിത്രം: മനോരമ
SHARE

തിരുവനന്തപുരം ∙ സംസ്ഥാന ബജറ്റിലെ നികുതി വർധനയ്ക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം. യൂത്ത് കോൺഗ്രസ്, കേരള എൻജിഒ അസോസിയേഷൻ സൗത്ത് ജില്ലാ കമ്മിറ്റി , യുവമോർച്ച, കേരള ഗസറ്റഡ് ഓഫിസേഴ്സ് യൂണിയൻ  എന്നിവ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. ജനങ്ങളെ കൊള്ളയടിക്കുന്ന ജനദ്രോഹ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. 

youth-congress-tvm
സംസ്ഥാന ബജറ്റിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ നടത്തിയ സെക്രട്ടേറിയറ്റ് മാർച്ച് അക്രമാസക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു. ചിത്രം: മനോരമ

യൂത്ത് കോൺഗ്രസ് മാർച്ചിൽ ബജറ്റ് കോപ്പി കത്തിച്ചു പ്രതിഷേധിച്ചു. പ്രവർത്തകർ റോഡ് ഉപരോധിച്ചു. പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. നേതാക്കളായ സുധീർഷാ പാലോട്, ഷജീർ നേമം, എ.ജി.ശരത്, കെ.എഫ്.ഫെബിൻ, അബീഷ് മണക്കാട്, അഫ്സൽ ബാലരാമപുരം ,മാഹിൻ പഴഞ്ചിറ, അൻഷാദ് ചാല, ആന്റണി ഫിനു, രതീഷ് കാരോട്, ജെറീഷ് ചെങ്കൽ, ലിജു, അഭിജിത്,  സനിൽ മാറാടി , ഹൈദർ, കാസ്ട്രോ  എന്നിവരെയാണ് അറസ്റ്റ് ചെയ്തു നീക്കിയത്

സംസ്ഥാന ജനറൽ സെക്രട്ടറി ജോബിൻ ജേക്കബ് ഉദ്ഘാടനം ചെയ്തു. എസ്.പി.അരുൺ , ചിത്രദാസ്,  ജില്ലാ ഭാരവാഹികളായ എസ്.അബീഷ്  അഫ്സൽ ബാലരാമപുരം, മാഹിൻ പഴഞ്ചിറ,  ഷമീർ ഷാ, നീതു വിജയൻ, അച്ചു ഘോഷ് തുടങ്ങിയവർ നേതൃത്വം നൽകി.

സെക്രട്ടേറിയറ്റിനു അകത്തേക്ക് കടക്കാൻ ശ്രമിച്ച യുവമോർച്ച  പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. ഇതിൽ രണ്ടു പ്രവർത്തകർക്ക് പരുക്കേറ്റു. ആറ്റുകാൽ മണ്ഡലം പ്രസിഡന്റ് ശ്യാംബൈജു, നെടുമങ്ങാട് മണ്ഡലം പ്രസിഡന്റ് പ്രസാദ് മോഹൻ എന്നിവർക്കാണ് പരുക്കേറ്റത്. ജില്ലാ ജനറൽ സെക്രട്ടറി പാപ്പനംകോട് നന്ദു, അഭിജിത്, ജില്ലാ സെക്രട്ടറി നെടുമങ്ങാട് വിൻജിത് എന്നിവർ നേതൃത്വം നൽകി.

എൻജിഒ അസോസിയേഷൻ മാർച്ച് സെറ്റോ ചെയർമാൻ ചവറ ജയകുമാർ ഉദ്ഘാടനം ചെയ്തു.സൗത്ത് ജില്ലാ പ്രസിഡന്റ് വി.എസ് .രാകേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്.പ്രസന്നകുമാർ, ജെ.എഡിസൺ, എം.എസ്.അജിത് കുമാർ, ജയപ്രകാശ്  ജില്ലാ സെക്രട്ടറി ജോർജ് ആന്റണി, ടി.ഒ.ശ്രീകുമാർ ,സജി , ഷൈജി ഷൈൻ, അനിൽ , ജെ.ഗിരീഷ് കുമാർ, രാജീവ് എന്നിവർ പ്രസംഗിച്ചു.

കെജിഒയു  ധർണ സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഐ.സുബൈ‍ർകുട്ടി ഉദ്ഘാടനം ചെയ്തു. ഇടത് സർക്കാരിന്റെ കിരാത നടപടികളുടെ തുടർച്ചയാണ്  ബജറ്റെന്നും ഇതിനെതിരെ ശക്തമായ സമരം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എ.നിസാമുദ്ദീൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.ആർ.രാജേഷ്, ജില്ലാ സെക്രട്ടറി എസ്.ഹാഷിം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ ഡോ.ജി.പി.പത്മകുമാർ, എം.ആർ.ഗിരീഷ്, തുടങ്ങിയവർ പ്രസംഗിച്ചു.

congress-march
ജനദ്രോഹ ബജറ്റാണെന്ന് ആരോപിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ച്. ചിത്രം: മനോരമ

അടിമുടി ജനവിരുദ്ധം: കോൺഗ്രസ്

തിരുവനന്തപുരം∙ ജനവിരുദ്ധ ബജറ്റാണെന്നാരോപിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ച് നടത്തി. ഡിസിസി പ്രസിഡന്റ് പാലോട് രവി ഉദ്ഘാടനം ചെയ്തു. സംസ്ഥാന  ചരിത്രത്തിൽ ഇത്രയും ജനവിരുദ്ധമായ ബജറ്റ്  ഉണ്ടാക്കാൻ ഒരു സർക്കാരും ധൈര്യപ്പെട്ടിട്ടില്ലെന്നു പാലോട്‌ രവി പറഞ്ഞു.

സമസ്‌ത മേഖലയ്ക്കും ഇരുട്ടടി നൽകിയതു കൂടാതെ ഇന്ധനവിലയും കൂട്ടി– പാലോട് രവി പറഞ്ഞു.പി.കെ. വേണുഗോപാൽ, ശാസ്‌തമംഗലം മോഹനൻ, ആറ്റിപ്ര അനിൽ, കോട്ടാത്തല മോഹനൻ, കടകംപള്ളി ഹരിദാസ്‌, കെ.വി.അഭിലാഷ്‌, ആർ.ഹരികുമാർ, കൈമനം പ്രഭാകരൻ, വിനോദ്‌ സെൻ, എം.ശ്രീകണ്‌ഠൻ നായർ,

അഭിലാഷ്‌ ആർ. നായർ, വെമ്പായം അനിൽകുമാർ, കൊറ്റാമം വിനോദ്‌, പാളയം ഉദയകുമാർ, കൊയ്‌തൂർകോണം സുന്ദരൻ, എൻ.ആർ.ജോഷി, കൊഞ്ചിറവിള വിനോദ്‌, സി.ജയചന്ദ്രൻ, എം.എ.പത്മകുമാർ, സുഭാഷ്‌ കുടപ്പനക്കുന്ന്‌, പി.പത്‌മകുമാർ, വലിയശാല പരമേശ്വരൻ നായർ, തമലം കൃഷ്‌ണൻകുട്ടി, വെള്ളെക്കടവ്‌ വേണുകുമാർ, പേരൂർക്കട രവി എന്നിവർ നേതൃത്വം നൽകി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വായിൽ തോന്നിയത് പറഞ്ഞിരുന്നു, ഇപ്പോഴില്ല!

MORE VIDEOS