കിളിമാനൂർ ∙ എംസി റോഡിൽ കിളിമാനൂർ ടൗണിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവർ മരിച്ചു. കഴക്കൂട്ടം മേനംകുളം കരിയിൽ അശ്വതി ഭവനിൽ (പിപിഎൻആർഎ 10) പരേതനായ മധുസൂദനൻ നായരുടെയും ഉഷയുടെയും മകൻ അനൂപ് എം.യു. നായർ (30) ആണ് മരിച്ചത്.
Also read: പൊലീസിന്റെ ഗുണ്ടാ വേട്ട; ജില്ലയിൽ 283 പേർ പിടിയിൽ
റെന്റ് എ കാർ ഡ്രൈവർ ആയിരുന്നു. ഇന്നലെ പുലർച്ചെ 2 മണിക്കായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്നു പാലക്കാടിനു പോയ സൂപ്പർ ഫാസ്റ്റും പാലായിൽ നിന്നു തിരുവനന്തപുരത്തേക്കു വന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിൽ കുടുങ്ങിയവരെ വെഞ്ഞാറമൂട്ടിൽ നിന്ന് എത്തിയ അഗ്നിരക്ഷാ സേന ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ചു പുറത്തെടുത്ത് വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു.