ആറ്റിങ്ങൽ ∙ വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ വെട്ടിപ്പരുക്കേൽപിച്ച പ്രതി പിടിയിൽ . അവനവഞ്ചേരി കൊച്ചുപരുത്തിയിൽ സുജ (33)യെ ആക്രമിച്ച സംഭവത്തിൽ അയൽവാസിയും ബന്ധുവുമായ ഇടയ്ക്കോട് കൊച്ചു പരുത്തിയിൽ ആറ്റുവിളാകം വീട്ടിൽ ഷിബു ( 47) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്.
ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം . കുടുംബവഴക്കാണ് ആക്രമണത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഒരേ സ്കൂളിലെ വിദ്യാർഥികളായ ഇരുവരുടെയും കുട്ടികൾ തമ്മിൽ തർക്കം ഉണ്ടായിരുന്നു. ഇത് ചോദിക്കുന്നതിനു സുജയുടെ വീട്ടിലെത്തിയതാണ് ഷിബു. തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാകുകയും സുജയെ വെട്ടിപ്പരുക്കേൽപ്പിക്കുകയുമായിരുന്നു.
കൈക്കും, മുഖത്തും വെട്ടേറ്റ സുജ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.ആറ്റിങ്ങൽ പൊലീസ് ഇൻസ്പെക്ടർ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ എസ്ഐ അനൂപ് എസ്‌സിപിഒമാരായ അജിത്ത് , ഷാനവാസ് സിപിഒ പ്രശാന്ത് എന്നിവരടങ്ങുന്ന സംഘം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി .