തിരുവനന്തപുരം∙ സകൂളിൽ വൈകി എത്തിയ കേൾവിയില്ലാത്ത പെൺകുട്ടിയെ ചൂരൽ കൊണ്ട് തല്ലിയ അധ്യാപികയ്ക്ക് എതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് എടുത്തു. വട്ടിയൂർക്കാവ് ഗവ.എച്ച്എസ്എസിലെ കെമിസ്ട്രി അധ്യാപികയ്ക്ക് എതിരെയാണ് നടപടി.മർദനമേറ്റ കൊടുങ്ങാനൂർ പൊറ്റവിള സ്വദേശിയായായ 8ാം ക്ലാസ് വിദ്യാർഥിനിയെ പേരൂർക്കട ഗവ.ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also read: പതിനാറുകാരന് പീഡനം; ട്രാൻസ്ജെൻഡർക്ക് 7 വർഷം കഠിനതടവ്
പെൺകുട്ടിയുടെ അച്ഛൻ പറഞ്ഞത്: ഓട്ടോറിക്ഷയിലാണ് എന്നും മകളെ സ്കൂളിൽ എത്തിക്കുന്നത്. ഇന്നലെ അൽപം വൈകി, വൈകിട്ട് സ്കൂൾ വിട്ട് വന്ന മകൾ മുറി അടച്ചിരുന്നു കരയുന്നത് കണ്ട് വിവരം തിരക്കിയപ്പോഴാണ് ടീച്ചർ അടിച്ചത് അറിഞ്ഞത്. ചൂരൽ കൊണ്ട് മൂന്നു തവണ അടിച്ചെന്ന് മകൾ പറഞ്ഞു. വൈകല്യമുള്ളതു കൊണ്ട് മകൾക്ക് പ്രത്യേക പരിഗണന നൽകണമെന്ന് അധ്യാപകരോട് പലതവണ പറഞ്ഞിരുന്നു. കുട്ടിയുടെ വീട്ടുകാർ പരാതി നൽകുകയും നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്ന് വട്ടിയൂർക്കാവ് പൊലീസ് പറഞ്ഞു.