ADVERTISEMENT

‌‌തിരുവനന്തപുരം∙സ്റ്റുഡന്റ് ‍പൊലീസ് കെഡറ്റ് സെറിമോണിയൽ പരേഡിൽ മുഖ്യമന്ത്രി പിണറായി വിജയൻ അഭിവാദ്യം സ്വീകരിച്ചു. സ്കൂളുകൾ കേന്ദ്രീകരിച്ചുളള ലഹരിവിരുദ്ധ ബോധവൽക്കരണ പ്രവർത്തനങ്ങളിൽ സ്റ്റുഡന്റ് പൊലീസ് കെഡറ്റ് വഹിക്കുന്ന പങ്ക് തുടരണമെന്നും നിയമപരിപാല‍നത്തിന്റെ ഭാഗമായി ലഭിക്കുന്ന അടിസ്ഥാനപാഠങ്ങൾ വ്യക്തിജീവിതത്തിൽ ഉപയോഗപ്പെടുത്താൻ കെഡറ്റുകൾക്ക് കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പേരൂർക്കട എസ്എപി പരേഡ് ഗ്രൗണ്ടിലായിരുന്നു ചടങ്ങിൽ ഡിജിപി അനിൽ കാന്ത്, ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 തിരുവനന്തപുരം സിറ്റിയിലെയും റൂറലിലെയും സ്കൂളുകളിൽ നിന്നായി 16 പ്ലാറ്റൂണുകളാണ് പരേഡിൽ പങ്കെടുത്തത്. അരുവിക്കര ഗവ.റ് ഹയർ സെക്കൻഡറി സ്കൂളിലെ സീനിയർ കെഡറ്റ് ആർ.എസ്. ആതിര പരേഡ് നയിച്ചു. കോട്ടൺഹിൽ ഗവ. ജിഎച്ച്എസ്എസിലെ ജൂല.എസ്..നായരായിരുന്നു സെക്കൻഡ് ഇൻ കമാൻഡർ. നെയ്യാറ്റിൻകര ഗവൺമെന്റ് ബോയ്സ ് ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ നയിച്ച പ്ലറ്റൂൺ ഒന്നാം സ്ഥാനം നേടി. പട്ടം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, കോട്ടൺഹിൽ ഗവ.ജിഎച്ച്എസ്എസ് എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. 500 കെഡറ്റുകൾ പരേഡിന്റെ ഭാഗമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com