ADVERTISEMENT

മലയിൻകീഴ് ∙ കാറിന്റെ ബാറ്ററി മോഷ്ടിച്ചതിനു പൊലീസിൽ പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ പന്നിഫാം ഉടമയെ വഴിയിൽ തടഞ്ഞുനിർത്തി വെട്ടിപ്പരുക്കേൽപിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. പെരുംകുളം കരിയംകോട് തകിടി കിഴക്കുംകര പുത്തൻ വീട്ടിൽ വിഷ്ണുവിനെ (31) ആണ് വിളപ്പിൽശാല പൊലീസ് അറസ്റ്റ് ചെയ്തത്. വിളപ്പിൽശാല മരത്തകിടിയിൽ പന്നിഫാം നടത്തുന്ന പൂവച്ചൽ പൊന്നെടുത്താംകുഴി അണമുഖം ബിനോയ് ഭവനിൽ ബിനോയിയെ (27) കഴിഞ്ഞ ഡിസംബർ 25ന് ആണ് മൂന്നംഗസംഘം ആക്രമിച്ചത്. തന്റെ കാറിന്റെ ബാറ്ററി മോഷ്ടിച്ചതിനു 3 പേർക്കെതിരെ ബിനോയ് വിളപ്പിൽശാല പൊലീസിൽ പരാതി നൽകിയിരുന്നു. 

ആരാണ് ബാറ്ററി എടുത്തതെന്ന് കൃത്യമായി അറിയിച്ചിട്ടും പൊലീസിന്റെ ഭാഗത്തു നിന്ന് ശരിയായ അന്വേഷണം ഉണ്ടായില്ലെന്ന് ആരോപണം ഉണ്ട്. ഇതിനിടെയാണ് ബാറ്ററി മോഷണം ചെയ്തവർ പ്രശ്നം പരിഹരിക്കാമെന്ന് പറഞ്ഞു ബിനോയിയെ വിളപ്പിൽശാല മരത്തകിടിയിൽ വിളിച്ചു വരുത്തി ആക്രമിച്ചത്. വാൾ, ഇരുമ്പ് കമ്പി എന്നിവ കൊണ്ടുള്ള ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ബിനോയ് പ്രാണരക്ഷാർഥം സമീപത്തെ വീട്ടിലേക്ക് ഓടിക്കയറി. പിന്നാലെ അക്രമികൾ ഇരുചക്രവാഹനങ്ങളിൽ കടന്നുകളഞ്ഞു. രണ്ടു പേർ ഇപ്പോഴും ഒളിവിലാണ്. ഇൻസ്പെക്ടർ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് വിഷ്ണുവിനെ പിടികൂടിയത്. റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com