ADVERTISEMENT
കിളിമാനൂർ∙ വിവാഹ വാഗ്ദാനം നൽകി ദലിത് യുവതിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.  ആര്യനാട് കാളിയാർ മനം എ.അനന്തു(22) ആണ് അറസ്റ്റിലായത്. പൊലീസ് പറഞ്ഞത്: കോളജിൽ പഠിക്കുന്ന സമയത്ത് ഇരുവരും സുഹൃത്തുക്കൾ ആയിരുന്നു. യുവതിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ബൈക്കിൽ കയറ്റി വർക്കല ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൊണ്ടു പോയി പീഡിപ്പിച്ചു. യുവതി വനിത സെല്ലിൽ പരാതി നൽകിയതിനെ പ്രതി ഒളിവിൽ പോയിരുന്നു. എസ്എച്ച്ഒ: എസ്.സനൂജ്, എസ്ഐ: വിജിത്ത് കെ.നായർ സംഘവും അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com