ADVERTISEMENT

വെള്ളറട∙ ശാന്തി ഗീതങ്ങൾ മുഴങ്ങിനിന്ന അന്തരീക്ഷത്തിൽ സംഗമവേദിയിലെ ഗെദ്സെമൻ ധ്യാന മണ്ഡപത്തിനുമുന്നിൽ നെയ്യാറ്റിൻകര രൂപതാമെത്രാൻ ഡോ.വിൻസന്റ് സാമുവൽ പതാക ഉയർത്തിയതോടെ 66–ാമത് തെക്കൻകുരിശുമല തീർഥാടനത്തിന് തുടക്കമായി.വിശുദ്ധ പത്താം പീയൂസ് ദേവാലയത്തിൽ നിന്നു വർണശബളമായ ഘോഷയാത്രയോടെ സംഗമവേദിയിലെത്തിച്ച തീർഥാടന പതാക കൊടിമരത്തിലുയർന്നപ്പോൾ പതിനായിരക്കണക്കിന് വിശ്വാസികൾ സാക്ഷിയായി.

മോൺ.ജി.ക്രിസ്തുദാസ്, മോൺ.വിൻസന്റ് കെ.പീറ്റർ എന്നിവർ പങ്കെടുത്തു. ഉച്ചയ്ക്ക് ഫാ.റോബിൻ സി.പീറ്ററിന്റെയും ജെ.ആർ അനൂപിന്റെയും നേതൃത്വത്തിൽ രൂപതയിലെ യുവജനശുശ്രൂഷ വെള്ളറട മുതൽ സംഗമവേദിവരെ കുരിശിന്റെ വഴി ആചരിച്ചു. വൈകിട്ട് ഫാ.ജസ്റ്റിൻ ഫ്രാൻസിസ്, ബ്രദർ.സുജീഷ് റൊസാരിയോ,ബ്രദർ സലിൻ സി.പത്രോസ്,സ്റ്റാൻലി എന്നിവരുടെ നേതൃത്വത്തിൽ നെറുകയിലേക്ക് ദിവ്യജ്യോതി പ്രയാണം നടത്തി. തുടർന്ന് ബിഷപ് ഡോ.വിൻസന്റ് സാമുവൽ സംഗമവേദിയിൽ പ്രാരംഭ പൊന്തിഫിക്കൽ ദിവ്യബലി അർപ്പിച്ചു.

ഫാ.ജസ്റ്റിൻ ഫ്രാൻസിസ് നെറുകയിൽ തീർഥാടന പതാക ഉയർത്തി. ഫാ.അജീഷ് ക്രിസ്തു നെറുകയിൽ പ്രാരംഭ തീർഥാടന ദിവ്യബലി അർപ്പിച്ചു. രാത്രിയിലും തീർഥാടകർ മലകയറുന്നത് തുടരുന്നു. ആദ്യഘട്ട തീർഥാടനം 26ന് സമാപിക്കും. ‘വിശുദ്ധകുരിശ് നിത്യയുടെ കവാടം’സന്ദേശമാക്കി ആരംഭിച്ച  തീർഥാടനത്തിന്റെ ഉദ്ഘാടന സമ്മേളനം ബിഷപ് ഡോ. വിൻസെന്റ് സാമുവലിന്റെ അധ്യക്ഷതയിൽ ഐ.ബി.സതീഷ് എംഎൽഎ ഉദ്ഘാടനം ചെയ്തു.മോൺ.ജി.ക്രിസ്തുദാസ്, മോൺ.വിൻസന്റ് കെ.പീറ്റർ, ഹെർമൻ അലോഷ്യസ്,  എം.രാജ്മോഹൻ, ഡോ.ഗ്രിഗറി ആർബി, ആൽഫ്രഡ് വിത്സൻ,എസ്.ജയന്തി,കടയാൽ മണി, ലീല എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com