ADVERTISEMENT

തിരുവനന്തപുരം ∙ സാമ്പത്തിക വർഷം അവസാനിക്കാൻ പത്തു ദിവസം മാത്രം ശേഷിക്കെ, ബജറ്റ് വിഹിതത്തിൽ പകുതി പോലും ചെലവഴിക്കാതെ കോർപറേഷൻ. വിവിധ പദ്ധതികൾക്കായി 216.15 കോടി വകയിരുത്തിയെങ്കിലും ഇന്നലെ വരെ ചെലവഴിച്ചത് 102.11 കോടി മാത്രം. തുടർച്ചയായ ട്രഷറി നിയന്ത്രണങ്ങളും നിയമന കത്ത് വിവാദത്തെ തുടർന്നുള്ള സമരങ്ങൾ കാരണം രണ്ടു മാസത്തോളം ഭരണം സ്തംഭിച്ചതുമാണ് ചെലവ് കുറയാൻ കാരണമെന്നാണ് വിലയിരുത്തൽ. പദ്ധതി പണം വിനിയോഗം സംബന്ധിച്ച് ഈ സാമ്പത്തിക വർഷം സർക്കാർ തലത്തിൽ ഒരു അവലോകന യോഗം പോലും കൂടാത്തതും തദ്ദേശ സ്ഥാപനങ്ങൾ ഉഴപ്പാൻ കാരണമായി. 

സംസ്ഥാനത്തെ 6 കോർപറേഷനുകളിൽ പദ്ധതി പണം വിനിയോഗത്തിൽ തലസ്ഥാന കോർപറേഷന് രണ്ടാം സ്ഥാനമാണ് (47.24%). കൊച്ചി കോർപറേഷൻ മാത്രമാണ് പകുതിയിൽ കൂടുതൽ പണം ചെലവാക്കിയ (54.36%) ഏക കോർപറേഷൻ. കഴിഞ്ഞ സാമ്പത്തിക വർഷം റിക്കോർഡ് പദ്ധതി ചെലവ് കൈവരിച്ചെന്നാണ് കോർപറേഷന്റെ അവകാശവാദം.

ചെലവഴിക്കാത്ത പണം ഡിപ്പോസിറ്റ് ജോലികൾക്കായി കെഎസ്ഇബി, ജല അതോറിറ്റി തുടങ്ങിയ വകുപ്പുകളിൽ കരുതൽ നിക്ഷേപമായി മാറ്റുകയായിരുന്നു. ഇത്തരത്തിൽ നിക്ഷേപിക്കുന്ന പണം അതതു സാമ്പത്തിക വർഷം ചെലവഴിച്ചില്ലെങ്കിൽ സർക്കാരിന്റെ സഞ്ചിത നിധിയിലേക്കു തിരിച്ചടയ്ക്കണമെന്ന സർക്കാർ ഉത്തരവു കാരണം മറ്റു വകുപ്പുകളിൽ നിക്ഷേപിച്ച് ചെലവ് കൂട്ടി കാണിക്കാനും കഴിയാത്ത അവസ്ഥയിലാണ് കോർപറേഷൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com