പാലോട്∙ ഗ്രാമീണ മേഖലയിൽ പലർക്കും ‘ഷോക്കടിപ്പിക്കുന്ന’ വൈദ്യുതി ബില്ലെന്ന് പരാതി വ്യാപകമാകുന്നു. വൈദ്യുതി ഉപകരണങ്ങൾ അമിതമായി ഉപയോഗിക്കാത്ത വീടുകളിൽ പോലും വലിയ തുകയാണ് വരുന്നത്. വരുന്ന ബില്ല് അടയ്ക്കുക അല്ലാതെ പരാതി പെട്ടാൽ ഉപയോഗിക്കുന്നത് അനുസരിച്ചാണ് ബില്ല് വരുന്നതെന്ന മറുപടിയാണ് ലഭിക്കുന്നത്.
ആയിരം രൂപയ്ക്ക് താഴെ ബില്ല് വന്നിരുന്ന നന്ദിയോട് സ്വദേശിക്ക് ഇന്നലെ 3695 രൂപയാണ് വന്നത്. ഇതു സംബന്ധിച്ചു പരാതി നൽകിയിട്ടുണ്ട്. ഇതിനു മുൻപും ഇത്തരം പരാതികൾ ഉണ്ടായിരുന്നു. ഇതുപോലെ പലർക്കും ബില്ലിൽ സംശയമുണ്ടെന്നും വിഷയം കെഎസ്ഇബി ഗൗരവമായി എടുക്കണമെന്നും ഉപഭോക്താക്കൾ ആവശ്യപ്പെട്ടു.