ദിവസ ശരാശരി 30 ലക്ഷം, ഇരകൾ കൂടുതൽ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ; ഓൺലൈൻ തട്ടിപ്പിൽ കേരളത്തിൽ നഷ്ടം പ്രതിമാസം പത്തു കോടി

HIGHLIGHTS
  • ദിവസ ശരാശരി 30 ലക്ഷം; ഇരകൾ കൂടുതൽ കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി നഗരങ്ങളിൽ
alappuzha-online-fraud
SHARE

തിരുവനന്തപുരം∙ കഴിഞ്ഞ ആറുമാസത്തെ കണക്കിൽ ഓരോ മാസവും ഓൺലൈൻ തട്ടിപ്പിലൂടെ മലയാളികൾക്കു നഷ്ടമായതു ശരാശരി 10 കോടി രൂപ വീതം.  നാഷനൽ ക്രൈം സൈബർ ക്രൈം പോർട്ടൽ,  സംസ്ഥാനത്തെ സൈബർ സെൽ സ്റ്റേഷനുകൾ എന്നിവയിൽ ലഭിച്ച പരാതികളിൽ നിന്നുള്ള കണക്കാണിത്.  തട്ടിപ്പിനിരയായ വിവരം അറിയിക്കാത്തവരും ധാരാളമുണ്ടെന്നു  പൊലീസ് പറയുന്നു. 

ഓൺലൈൻ തട്ടിപ്പിനിരയാകുന്നവരുടെ പണം നഷ്ടപ്പെടാതിരിക്കാൻ കേന്ദ്രസർക്കാർ തുടങ്ങിയ ഹെൽപ് ലൈൻ നമ്പറായ 1930 ലേക്കു വന്ന പരാതികളുടെ കണക്കെടുത്താൽ  ദിവസവും ശരാശരി  20 ലക്ഷം രൂപയുടെ തട്ടിപ്പാണു കേരളത്തിൽ നടക്കുന്നത്.  സൈബർ സ്റ്റേഷനുകളിലെ നേരിട്ടു കിട്ടുന്ന പരാതികളിൽ  ദിവസവും ശരാശരി 10 ലക്ഷത്തോളം രൂപയുടെ തട്ടിപ്പു വേറെ. 

1930 നമ്പറിൽ പരാതിപ്പെട്ടാലേ  ബാങ്കുകൾ ഇടപെട്ടു പണം നഷ്ടപ്പെടാതെ ഇടപാടു മരവിപ്പിക്കാൻ കഴിയൂ.  കേന്ദ്ര ആഭ്യന്തര, ധന, ഐടി വകുപ്പുകളുടെ  ഏകോപനത്തോടെയാണ് 1930 ഹെൽപ് ലൈൻ നമ്പറിൽ കിട്ടുന്ന പരാതികൾക്കു പരിഹാരം കാണുന്നത്.  അക്കൗണ്ടിൽ നിന്നു പണം നഷ്ടപ്പെട്ടാലുടൻ ഇൗ നമ്പറിലേക്കു വിളിച്ചറിയിച്ചാൽ പണം നഷ്ടപ്പെടാതെ മരവിപ്പിക്കാൻ അതതു ബാങ്കിനു നിർദേശം പോകും.

തട്ടിപ്പു നടത്തിയവർ പണം രണ്ടാമതൊരു അക്കൗണ്ടിലേക്കു മാറ്റുന്നതിനു മുൻപോ എടിഎം വഴി പിൻവലിക്കും മുൻപോ 1930 ലേക്കു വിളിച്ചാൽ പണം നഷ്ടപ്പെടാതിരിക്കും. .1930ൽ  പരാതി നൽകിയാൽ നഷ്ടപ്പെട്ട പണം ഉപഭോക്താവിനു തിരികെ നൽകാൻ ബാങ്കുകൾക്ക് ഉത്തരവാദിത്തവുമുണ്ട്. ഇങ്ങനെയുള്ള പരാതികളിൽ   നടപടിയെടുക്കാൻ  ബാങ്കിൽ നോ‍ഡൽ ഓഫിസറുണ്ട്. 1930 ൽ ലഭിക്കുന്ന പരാതികൾക്കായി  പൊലീസ് ആസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും സൈബർ ക്രൈം കോ ഓർഡിനേറ്റിങ് സെന്ററുകൾ തുടങ്ങി.

കേരളത്തിൽ ഓൺലൈൻ തട്ടിപ്പിന് ഇരകളേറെയും കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലുള്ളവരാണ്. 1930 നമ്പറിൽ ദിവസം  ശരാശരി  40 പരാതികൾ കിട്ടാറുണ്ട്. ലോൺ ആപ്പുകൾ,  യുപിഐ ഐഡി,  ഗൂഗിൾ പേ എന്നിവ വഴിയൊക്കെ തട്ടിപ്പു നടക്കുന്നുണ്ട്.  വാഹനം വിൽക്കാനോ വീടു വാടകയ്ക്കു കൊടുക്കാനോ ഓൺലൈൻ സൈറ്റുകളിൽ പരസ്യം കൊടുക്കുന്നവരെ സൈനിക യൂണിഫോം ധരിച്ചു വിഡിയോ കോൾ വിളിച്ചു സംസാരിച്ചു ഗൂഗിൾ പേ വഴി പണം തട്ടുന്ന രീതിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പെൻഷൻ പണം വരുന്ന ബാങ്ക് അക്കൗണ്ട് പുതുക്കണമെന്നാവശ്യപ്പെട്ടു മെസേജ് നൽകിയും തട്ടിപ്പുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

കല്യാണ തേൻനിലാ...

MORE VIDEOS