ADVERTISEMENT

നെയ്യാറ്റിൻകര ∙ കെഎസ്ആർടിസി ബജറ്റ് ടൂറിസം വിഭാഗം, മധ്യവേനൽ അവധി ആഘോഷിക്കാൻ ഒട്ടേറെ യാത്രകളുമായി രംഗത്ത്. പമ്പയിൽ അയ്യപ്പന്റെ ആറാട്ട് കാണാൻ സ്ത്രീകൾക്ക് ഉൾപ്പെടെ അവസരം ഒരുക്കുന്ന യാത്ര അടുത്ത മാസം 5ന് ആണ്. കൊട്ടാരക്കര ഗണപതി ക്ഷേത്രം, കൊടുമൺ ചിലന്തിയമ്പലം, ഓമല്ലൂർ രക്തകണ്ഠേശ്വര ക്ഷേത്രം, ആറന്മുള പാർഥസാരഥി തുടങ്ങിയ സ്ഥലങ്ങളും സന്ദർശിക്കും (നിരക്ക് 940 രൂപ). കൊച്ചി വണ്ടർ ലാ, മലക്കപ്പാറ, അതിരപ്പിള്ളി, വാഴച്ചാൽ ദ്വിദിന യാത്ര 9,10 തീയതികളിൽ നടത്തും. എൻട്രി ഫീസ്, താമസം എന്നിവ ഉൾപ്പെടെ 3700 രൂപയാണ് നിരക്ക്.

ടൂറിസം സെൽ നടത്തുന്ന യാത്രകളുടെ വിവരങ്ങൾ ചുവടെ. തീയതിയും നിരക്കും ബ്രാക്കറ്റിൽ: ഗവി (12,13 – 2000 രൂപ), വേളാങ്കണ്ണി (13,14 – 2000 രൂപ), വാഗമൺ (14,15 – 2950 രൂപ), മൺറോത്തുരുത്ത്, സാബ്രാണിക്കൊടി (16, 1010 രൂപ), മാമലക്കണ്ടം, മാങ്കുളം വഴി മൂന്നാർ (17,18 – 2500 രൂപ), കാട്ടിൽ മേക്കതിൽ, പാണ്ഡവർ കാവ്, ഓച്ചിറ, ഹരിപ്പാട് ക്ഷേത്രങ്ങൾ, അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചക്കുളത്ത് കാവ് (21 – 750 രൂപ), കുട്ടനാടൻ കാഴ്ചകൾ കണ്ട് കുമരകത്ത് ഒരുക്കുന്ന ഹൗസ് ബോട്ട് (23 – 1400 രൂപ), തൃപ്പരപ്പ്, കുമാരകോവിൽ, വട്ടക്കോട്ട, ചിന്ന തിരുപ്പതി, കന്യാകുമാരി (27 – 600രൂപ), എ.സി. ബസിൽ യാത്ര ചെയ്ത് കൊച്ചിയിൽ എത്തി നെഫർറ്റിറ്റി ആഡംബര കപ്പൽ യാത്രയ്ക്ക് (29 – 3800 രൂപ), കാപ്പുകാട്, നെയ്യാർ ഡാം, പൊന്മുടി (8,15,23 – 550 രൂപ). വിശദ വിവരങ്ങൾക്ക്: 9539801011, 9846067232

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com