വേനൽച്ചൂടിൽ തിളച്ച് തിരുവനന്തപുരം ജില്ല; താപനില 40.4 ഡിഗ്രി സെൽഷ്യസ്

  ദേശഭേദമില്ലാതെ ചൂട് എങ്ങും അതിശക്തമാവുകയാണ്. ചൂടിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്. തോടുകളും നീരൊഴുക്കുകളും മെലിഞ്ഞു. ഇതോടെ മൃഗങ്ങളുടെ കാര്യം കഷ്ടത്തിലായി തോവാളയ്ക്കടുത്ത് റോഡരികിലെ മലിനജലം കുടിക്കുന്ന പശു.
ദേശഭേദമില്ലാതെ ചൂട് എങ്ങും അതിശക്തമാവുകയാണ്. ചൂടിനൊപ്പം കുടിവെള്ളക്ഷാമവും രൂക്ഷമായിരിക്കുകയാണ്. തോടുകളും നീരൊഴുക്കുകളും മെലിഞ്ഞു. ഇതോടെ മൃഗങ്ങളുടെ കാര്യം കഷ്ടത്തിലായി തോവാളയ്ക്കടുത്ത് റോഡരികിലെ മലിനജലം കുടിക്കുന്ന പശു.
SHARE

തിരുവനന്തപുരം ∙ വേനൽച്ചൂടിൽ തിളച്ച് തിരുവനന്തപുരം ജില്ല. ഇന്നലെ സംസ്ഥാനത്തെ ഏറ്റവും കൂടിയ പകൽ താപനില 40.4 ഡിഗ്രി സെൽഷ്യസ് ഇന്നലെ നെയ്യാറ്റിൻകരയിലെ ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തി. വെള്ളിയാഴ്ച 37.8 ഡിഗ്രിയായിരുന്ന നെയ്യാറ്റിൻകരയിലെ പകൽ താപനിലയാണ് 40 കടന്നു കുതിച്ചത്. നെയ്യാറ്റിൻകര കഴിഞ്ഞാൽ കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലാണ് സംസ്ഥാനത്ത് കൂടിയ ചൂട്; 38.4 ഡിഗ്രി. തിരുവനന്തപുരം ജില്ലയിലെ മറ്റു സ്ഥലങ്ങളിൽ എല്ലാം 35 ഡിഗ്രിക്കു മുകളിലാണു പകൽ താപനില. മിക്ക സ്ഥലങ്ങളിലും വെള്ളിയാഴ്ചത്തെ അപേക്ഷിച്ച് ഇന്നലെ ചൂട് വർധിച്ചു.

ഓട്ടമാറ്റിക് വെതർ സ്റ്റേഷനിൽ രേഖപ്പെടുത്തുന്ന താപനില കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക കണക്കുകളിൽ ഉൾപ്പെടുത്താറില്ല. മുൻ വർഷങ്ങളിലെ കണക്കുകൾ ലഭ്യമല്ലാത്തതിനാൽ താരതമ്യം ചെയ്ത് വിലയിരുത്താൻ സാധിക്കാത്തതും ഓട്ടമാറ്റിക് വെതർ സ്റ്റേഷനുകളെ പൂർണമായി ശാസ്ത്രീയമായി കണക്കാക്കാനാവില്ല എന്ന വിദഗ്ധ അഭിപ്രായവുമാണു കാരണം. അതേസമയം, സംസ്ഥാനത്ത് വേനൽമഴ പെയ്തു തുടങ്ങിയെങ്കിലും ജില്ലയിൽ പതിവിലേറെ കുറവ് മഴയാണു ഈ മാസം ലഭിച്ചതെന്നു കാലാവസ്ഥ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

പെയ്തതിൽ ഏറെയും ജില്ലയിലെ കിഴക്കൻ പ്രദേശങ്ങളിലായിരുന്നു. കാസർകോട്, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലും ഇതേ സ്ഥിതിയാണ്. കണ്ണൂർ ജില്ലയിൽ മഴ പെയ്തിട്ടില്ല. വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മഴയ്ക്കു സാധ്യത ഉണ്ടെന്നാണു കാലാവസ്ഥ പ്രവചനം.

തിരുവനന്തപുരം ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ ഇന്നലത്തെ താപനില ഡിഗ്രി സെൽഷ്യസിൽ (ബ്രാക്കറ്റിൽ വെള്ളിയാഴ്ചത്തെ താപനില)

∙നെയ്യാറ്റിൻകര-40.4 (37.8)
∙തട്ടത്തുമല-37.7 (35.4)
∙അരുവിക്കര-37.2 (34)
∙പിരപ്പൻകോട്-37 (34.7)
∙പാലോട്-36 (38.5)
∙വർക്കല-35.9 (34.5)
∙തിരുവനന്തപുരംനഗരം-35.9 (34.4)
∙വെള്ളായണി-35.2 (34.1) ജില്ലയിലെ പകൽച്ചൂട് 40 ഡിഗ്രി സെൽഷ്യസ് കടന്നു

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS