ചാവടിനട പൗർണമിക്കാവ് ക്ഷേത്രത്തിൽ പ്രപഞ്ചയാഗത്തിന് ഇന്നു തുടക്കം

 വെങ്ങാനൂർ ചാവടിനട പൗർണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവീക്ഷേത്രത്തിൽ ഇന്നു മുതൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന പ്രപഞ്ചയാഗത്തിനെത്തിയ മധുര മീനാക്ഷി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ സുബ്രഹ്മണ്യ ഭട്ടർക്ക് പൂർണ കുംഭം നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.
വെങ്ങാനൂർ ചാവടിനട പൗർണമിക്കാവ് ബാല ത്രിപുര സുന്ദരി ദേവീക്ഷേത്രത്തിൽ ഇന്നു മുതൽ ഏഴുദിവസം നീണ്ടുനിൽക്കുന്ന പ്രപഞ്ചയാഗത്തിനെത്തിയ മധുര മീനാക്ഷി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ സുബ്രഹ്മണ്യ ഭട്ടർക്ക് പൂർണ കുംഭം നൽകി സ്വീകരിച്ച് ക്ഷേത്രത്തിലേക്ക് ആനയിക്കുന്നു.
SHARE

ബാലരാമപുരം∙ വെങ്ങാനൂർ‌ ചാവടിനട പൗർണമിക്കാവ് ശ്രീ ബാല ത്രിപുര സുന്ദരി ദേവീക്ഷേത്രത്തിലെ 7 ദിവസം നീണ്ടുനിൽക്കുന്ന പ്രപഞ്ചയാഗത്തിന് ഇന്ന് രാവിലെ 7ന് തുടക്കമാകും. ഇനിയുള്ള 7 ദിനങ്ങൾ മന്ത്രങ്ങളും പ്രാർഥനകളും ദീപധൂമങ്ങളും നിറഞ്ഞ അന്തരീക്ഷത്തിൽ പൗർണമിക്കാവും പരിസരവും മറ്റൊരു ദേവലോകമായി മാറും. ഇതിനായി ക്ഷേത്രമുറ്റത്ത് യാഗഭൂമി ഒരുങ്ങിക്കഴിഞ്ഞു.

പ്രപഞ്ചത്തിന്റെയും ജീവരാശിയുടെയും നന്മയ്ക്കായി നടക്കുന്ന പ്രപഞ്ചയാഗത്തിൽ 254 സന്യാസി ശ്രേഷ്ഠൻമാർ നേരിട്ട് പങ്കെടുക്കും. 51 ശക്തി പീഠങ്ങളിലെയും മറ്റ് പുണ്യപുരാതന ക്ഷേത്രങ്ങളിലെയും മുഖ്യ ആചാര്യൻമാരാണ് യാഗത്തിനെത്തുന്നത്. ഹിമാലയ സാനുക്കളിൽ‌ തപസ്സനുഷ്ഠിക്കുന്ന അഘോരികളുടെ മഹാകാൽ ബാബയായ കൈലാസപുരി സ്വാമിയാണ് യാഗാചാര്യൻ. 12,006 ചുടുകട്ടകൾ കൊണ്ടുണ്ടാക്കിയ 6 ഹോമകുണ്ഡങ്ങളിലാണ് യാഗം നടക്കുക. 

ഇതിനായി ഇന്ന് രാവിലെ അരണി കടഞ്ഞ് അഗ്നി ജ്വലിപ്പിക്കും. തുടർന്ന് 8 മണിക്ക് യാഗോത്തമനെയും യാഗ സംയോജകനെയും അവരോധിക്കും. ഇതിന് മുന്നോടിയായി 108 മഹാക്ഷേത്രങ്ങളിൽ പഞ്ചഭൂത, ശക്തിപൂജ നടത്തിയ മണ്ണും ജലവും പൗർണമിക്കാവിൽ എത്തിച്ചു. എല്ലാ ദിവസവും 108 പൂജകളാണ് ഭക്തർക്കായി തയാറാക്കിയിരിക്കുന്നത്.

ഇതോടനുബന്ധിച്ചുള്ള ആചാര്യ വരണവും സന്യാസി സംഗമവും ഇന്ന് രാവിലെ നടക്കും. യാഗത്തിന് സമർപ്പിക്കേണ്ടുന്ന യാഗദ്രവ്യങ്ങൾ ഭക്തർക്ക് ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയിട്ടുള്ള കൗണ്ടറുകളിൽ‌ നിന്ന് വാങ്ങി സമർപ്പിക്കാവുന്നതാണ്. 1008 അതിവിശിഷ്ട ഔഷധ മൂലികകൾ, പഴവർഗങ്ങൾ‌, ധാന്യങ്ങൾ, നെയ്യ്, തേൻ, സുഗന്ധ ദ്രവ്യങ്ങൾ, പട്ടു പുടവകൾ, സ്വർണം, വെള്ളി തുടങ്ങിയവ ഉപയോഗിച്ചാണ് പ്രപഞ്ചയാഗം നടത്തുന്നത്.

വൈകിട്ട് 6.30 മുതൽ രാജേഷ് ചേർത്തല അവതരിപ്പിക്കുന്ന ഫ്യൂഷൻ മ്യൂസിക് ഉണ്ടായിരിക്കും. ഇന്നലെ മുതൽ തന്നെ ക്ഷേത്രത്തിലേക്ക് യാഗാചാര്യൻമാരും ഭക്തജനങ്ങളും എത്തിത്തുടങ്ങിയിട്ടുണ്ട്.ഭക്തൻമാരെ സ്വീകരിക്കുന്നതിനും അവർക്ക് യാഗകർമങ്ങളിൽ പങ്കാളികളാകുന്നതിനും വേണ്ട ഒരുക്കങ്ങൾ തയാറാക്കിയതായി ഭാരവാഹികൾ അറിയിച്ചു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

1977ലെ മികച്ച നടിയെ അറിയുമോ?

MORE VIDEOS
FROM ONMANORAMA