ADVERTISEMENT

തിരുവനന്തപുരം ∙ കോ‍ൺഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത ശേഷം ആദ്യമായി കേരളത്തിലെത്തിയ മല്ലികാർജുൻ ഖർഗെയ്ക്കു വിമാനത്താവളത്തിൽ ആവേശകരമായ സ്വീകരണം. വൈക്കം സത്യഗ്രഹത്തിന്റെ ശതാബ്‌ദി ആഘോഷം ഉദ്ഘാടനം ചെയ്യാനായി എത്തിയ ഖർഗെ തിരുവനന്തപുരത്തു  വിമാനം ഇറങ്ങി വിശ്രമിച്ച ശേഷമാണു വൈക്കത്തേക്കു തിരിച്ചത്. എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന് ഒപ്പം എത്തിയ പാർട്ടി പ്രസിഡന്റിനെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ, വി.എം. സുധീരൻ, ഡിസിസി പ്രസിഡന്റ് പാലോട് രവി, നെയ്യാറ്റിൻകര സനൽ, മണക്കാട് സുരേഷ്, കെ. മോഹൻകുമാർ, ഷിഹാബുദീൻ  കാരിയത്ത് എന്നിവർ പൊന്നാടയും ഷാളും  അണിയിച്ചു സ്വീകരിച്ചു.

വിമാനത്താവളത്തിനു പുറത്തു ചെണ്ടമേളവും കൊടികളും മുദ്രാവാക്യങ്ങളുമായി പ്രവർത്തകർ തിങ്ങിനിറഞ്ഞു. പൊലീസ് സുരക്ഷയിൽ പ്രയാസപ്പെട്ടാണ് അദ്ദേഹത്തിനു വാഹനത്തിൽ കയറാൻ കഴിഞ്ഞത്.ഡിസിസി ഭാരവാഹികളും മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു, ഐഎൻടിയുസി പ്രവർത്തകരും ഉൾപ്പെടെ വലിയ ജനക്കൂട്ടമാണു വിമാനത്താവളത്തിൽ ഉണ്ടായിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com