ADVERTISEMENT

നെടുമങ്ങാട് ∙ ഭിന്നശേഷിക്കാരിയായ മാതാവിനും പിതാവിനും ആശ്രയമായിരുന്ന സൂര്യഗായത്രിയുടെ മരണത്തിന്റെ നടുക്കത്തിൽ നിന്ന് കുടുംബം ഇതുവരെ മോചിതയായിട്ടില്ല. സൂര്യഗായത്രിയെ കുത്തിക്കൊലപ്പെടുത്തിയ പേയാട് ചിറക്കോണം വാറുവിളാകത്ത് വീട്ടിൽ അരുണി (20) നെ കോടതി ഇന്നലെ കുറ്റക്കാരനായി കണ്ടെത്തിയെങ്കിലും ഇന്നത്തെ വിധി കാത്തിരിക്കുകയാണ് കുടുംബം. 

 വിധി കേൾക്കാനായി സൂര്യഗായത്രിയുടെ പിതാവ് കെ.ശിവദാസനും മാതാവ് എ.വത്സലയും ഇന്ന് കോടതിയിൽ എത്തും. മുൻപ് സൂര്യഗായത്രിയും മാതാവും ചേർന്ന് ലോട്ടറി വിൽപന നടത്തിയാണ് ജീവനോപാധി കണ്ടെത്തിയത്.  മകളുടെ മരണത്തിന് ശേഷവും ഭാഗ്യം വിൽക്കുകയാണ് വത്സല. മുൻപ് ഉണ്ടായിരുന്ന മുച്ചക്ര വണ്ടി തകരാറിൽ ആയി വർക്‌ഷോപ്പിൽ ആണ്. അതിന്റെ തകരാർ പരിഹരിക്കാൻ നല്ല തുക വേണം. അതിന് കഴിയാത്തതിനാൽ ഇപ്പോൾ ഓട്ടോയിൽ ആണ് യാത്ര. ലോട്ടറി വിറ്റ് കിട്ടുന്ന പണം ഓട്ടോക്കൂലി നൽകാനേ തികയൂ എന്നും മാതാവ് പറഞ്ഞു. 

നഗരിക്കുന്നിൽ വാടക വീട്ടിലാണ് കഴിയുന്നത് . വാടക കെ‌ാടുക്കാൻ പോലും കഴിയാത്ത സ്ഥിതിയാണ്. 5 വയസ്സിൽ പോളിയോ വന്ന് കാലിന് സ്വാധീനം കുറഞ്ഞതോടെ നടക്കാൻ കഴിയാത്ത അവസ്ഥയിൽ ആണ് വത്സല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com