നെടുമങ്ങാട്∙ സ്വകാര്യ എൻജിനീയറിങ് കോളജിലെ വനിതാ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി കഞ്ചാവ് വിറ്റിരുന്നയാൾ അറസ്റ്റിൽ. പനവൂർ കല്ലിയോട് ദർഭ വിളാകത്തു വീട്ടിൽ അനിൽ കൃഷ്ണ (23) ആണ് പിടിയിലായത്. ഹോസ്റ്റലിൽ അതിക്രമിച്ചു കടന്നതിന് ഇതിന് മുൻപും ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞദിവസം ഹോസ്റ്റലിൽ എത്തിയ ഇയാളെ ജീവനക്കാർ തടഞ്ഞു വച്ച് പൊലീസിനു കൈമാറുകയായിരുന്നു. കഞ്ചാവ് ലഹരിയിൽ കൈയിലെ ഞരമ്പ് മുറിച്ചു ആത്മഹത്യ ചെയ്യാൻ ശ്രമിക്കുകയും തടഞ്ഞ അമ്മയെ തലയ്ക്കടിച്ചു പരുക്കേൽപിക്കുകയും ചെയ്തതുൾപ്പെടെ ഇയാളുടെ പേരിൽ 6 കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.