ADVERTISEMENT

തിരുവനന്തപുരം∙ പ്ലസ്ടുവും ബിരുദവും കഴിഞ്ഞ് വിദേശത്ത് വിദ്യാഭ്യാസ–തൊഴിൽ സാധ്യത തേടുന്നവർക്ക് വിദേശങ്ങളിലെ തൊഴിലധിഷ്ഠിത കോഴ്സുകളെയും തൊഴിലുകളെയും കുറിച്ച് അറിവു നേടാൻ അവസരവുമായി മലയാള മനോരമയുടെ ഹൊറൈസൺ വിദ്യാഭ്യാസ പ്രദർശനം ജനറൽ ആശുപത്രി ജംക്‌ഷനിലെ സെന്റ് ജോസഫ്സ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഇന്നും തുടരും. രാവിലെ 11 മുതൽ രാത്രി 8 വരെയാണ് പ്രദർശനം. പ്രവേശനം സൗജന്യം.വിദേശവിദ്യാഭ്യാസ രംഗത്തെ പത്തിലധികം കൺസൽറ്റൻസി സ്ഥാപനങ്ങളുടെ സ്റ്റാളുകൾ പ്രദർശനത്തിലുണ്ട്. വിദേശ വിദ്യാഭ്യാസത്തെ സംബന്ധിച്ച മാർഗ നിർദേശങ്ങളുമായി കേരള സർക്കാർ സ്ഥാപനമായ ‘ഒഡെപെക്’ പ്രധാന ആകർഷണമാണ്.

കെ.സി.ഓവർസീസ്, ലിയോബിസ് ഇന്റർനാഷനൽ, സാന്റാ മോണിക്ക, യൂണിവേഴ്സൽ സ്റ്റഡി ആൻഡ് ഇമിഗ്രേഷൻ, യൂറോവ്യൂ, അക്യൂമെൻ, മാസി സ്റ്റഡീസ്, ജോസ്കോ എജ്യുക്കേഷൻ ടാലന്റഡ് അക്കാദമി, ഏവിയേഷൻ രംഗത്തും എയർപോർട്ട് ഗ്രൗണ്ട് ഹാൻഡിലിങ്ങും എയർ കാർഗോ ഹാൻഡിലിങ്ങിന്റെ ട്രെയിനിങ്ങുമായി എയർ ഇന്ത്യ സാറ്റ്സ് എന്നിവർ പ്രദർശനത്തിലുണ്ട്. വിദ്യാഭ്യാസ സ്കോളർഷിപ്പുകളെപ്പറ്റി അറിയാനും ഉപരിപഠനവുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിക്കാനും അവസരം ഉണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ‘ലക്ഷ്യ’യുടെ സഹകരണത്തോടെയാണ് പ്രദർശനം.

കൊമേഴ്സ് പ്രഫഷനൽ കോഴ്സുകളുമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൊമേഴ്സ് ലക്ഷ്യ, വിനായക മിഷൻ കോളജ് , എൻജിനീയറിങ് കോഴ്സുകളുമായി മോഹൻദാസ് കോളജ് ഓഫ് എൻജിനീയറിങ്, ഇമ്മാനുവൽ അരസർ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്, ഹോട്ടൽ മാനേജ്മെന്റ് കോഴ്സുകളായി എസ്ആർഎം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ്, ബിസിനസ് രംഗവുമായി ബന്ധപ്പെട്ട് ബിബിഎ, എംബിഎ കോഴ്സുകളായി കിർലോസ്കർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസ്, പ്രസിഡൻസി കോളജ് തുടങ്ങിയവയും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തുനിന്ന് നവോദയ കോളജ്, ഹോമിയോപ്പതിക് മെഡിക്കൽ കോളജ് ആയ ശാരദ കൃഷ്ണ എന്നിവരും ഉണ്ട്.

ഇന്ത്യയിലെയും വിദേശത്തെയും കോളജുകളെയും കോഴ്സുകളെയും കുറിച്ചുള്ള വിവരങ്ങളുമായി എക്സൽ ക്യാംപസ് ആൻഡ് കരിയർ, വിദേശ മെഡിക്കൽ പഠനത്തിന് സൗകര്യ ഒരുക്കുന്ന എയിം ബ്രിജ് എജ്യുക്കേഷൻ, എൻജിനീയറിങ് രംഗത്തുനിന്ന് നെഹ്റു ഗ്രൂപ്പ് ഓഫ് സ്റ്റഡീസ്, കംപ്യൂട്ടർ ബിരുദ കോഴ്സുകൾ, ഓട്ടമൊബീൽ എൻജിനീയറിങ്, ബിസിനസ് കോഴ്സുകൾ, ഡിഫൻസ് ട്രെയിനിങ് എന്നിവയുമായി നൂറുൽ ഇസ്‌ലാം സർവകലാശാല, ഹോട്ടൽ മാനേജ്മെന്റ് രംഗത്തുനിന്ന് മോഹൻദാസ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ, അനിമേഷൻ രംഗത്തെ സാധ്യതകളുമായി ‘ടൂൺസ്’ എന്നിവയടക്കമുള്ളവരുടെ സേവനവും ലഭിക്കും. വിദ്യാഭ്യാസ വായ്പയുമായി ബന്ധപ്പെട്ട് എസ്ബിഐയുടെ സ്റ്റാളും ഉണ്ട്.

ഇന്നത്തെ സെമിനാർ

∙രാവിലെ 11.30ന്
‘നഴ്സിങ് പഠിക്കാം ജർമനിയിൽ’ , ജർമനിയിൽ നിന്ന് ഡോ. നരേശ് ഭാട്ടി (കരിയർ ഗൈഡ്, എജ്യുക്കേഷനിസ്റ്റ് )

∙വൈകിട്ട് 4ന്
അനിമേഷൻ, വിഎഫ്എക്സ്, ഡിജിറ്റൽ ഡിസൈൻ - തൊഴിൽ സാധ്യതകൾ, ഭരത് ദേ (വിഎഫ്എക്സ് സൂപ്പർവൈസർ, ബ്രഹ്മാസ്ത്ര). ‘ടൂൺസ് അക്കാദമി’ യുടെ സഹകരണത്തോടെയാണ് സെമിനാർ .

∙ൈകിട്ട് 6ന്
‘ കരിയർ സാധ്യതകൾ, മികച്ച കോഴ്സുകൾ’ എം.എസ്.ജലീൽ (കരിയർ വിദഗ്ധൻ)

∙വിവരങ്ങൾക്ക് : 9895757910

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com