ADVERTISEMENT

തിരുവനന്തപുരം∙ വളർത്ത് മൃഗങ്ങളുമായി വനം വകുപ്പ് ഹെഡ് ക്വാർട്ടേഴ്സ് ആസ്ഥാനത്ത് പ്രതിഷേധിച്ച്  കേരള കോൺഗ്രസ് (എം) പ്രവർത്തകർ. എരുമ, പോത്ത്, പശു, ആട് തുടങ്ങിയ വളർത്ത് മൃഗങ്ങളുമായി എത്തിയായിരുന്നു പ്രതിഷേധം. മൃഗങ്ങളുമായി അകത്ത് കടക്കാനുള്ള ശ്രമം പൊലീസ് തടഞ്ഞു. 

ഇതോടെ പ്രവർത്തകർ പ്രധാന ഗേറ്റിന് മുന്നിൽ കുത്തിയിരുന്നു പ്രതിഷേധിച്ചു. മനുഷ്യനും വളർത്ത് മൃഗങ്ങൾക്കും ഉപദ്രവകാരികളായ വന്യമൃഗങ്ങളെ കൊല്ലണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. ജില്ലാ പ്രസിഡന്റ് സഹായദാസ് ഉദ്ഘാടനം ചെയ്തു.കർഷക യൂണിയൻ (എം) ജില്ലാ പ്രസിഡന്റ് സന്തോഷ് യോഹന്നാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എ.എച്ച്. ഹഫീസ്, കേരള കോൺഗ്രസ്(എം) സംസ്ഥാന സെക്രട്ടറി കെ.ആനന്ദ്കുമാർ, സി.ആർ.സുനു, വർഗീസ് പേരയിൽ, ജില്ലാ നേതാക്കളായ ആർ. ജോസ് പ്രകാശ്, 

കെ.ജെ.ജെസ്റ്റിൻ, ഇഞ്ചപുരി രാജേന്ദ്രൻ, വട്ടിയൂർകാവ് അനിൽകുമാർ, എസ്.എസ്. മനോജ്, നേമം വിജയകുമാർ, പീറ്റർ കുലാസ്, എ.എം. സാലി,  സതീശൻ മേചേരി, വിജയമൂർത്തി, അരുമാനൂർക്കട ശശി, ഷംനാദ്, ടി.പി.സുരേഷ്, പാലിയോട് സദാനന്ദൻ, കെ.ജെ.എം. അഖിൽ ബാബു, സി.ജോയ്, മോഹനൻ നായർ, അമൃത കുമാർ, പാപ്പനംകോട് ജയചന്ദ്രൻ, സതീഷ് വസന്ത്, ശാന്തകുമാർ  തുടങ്ങിയവർ പ്രസംഗിച്ചു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com