സിവിൽ സർവീസ് പരീക്ഷ: വിജയരഹസ്യങ്ങൾ പങ്കുവയ്ക്കാൻ ബി.എസ്.അഖില

HIGHLIGHTS
  • മലയാള മനോരമ ഒരുക്കുന്ന ഫോൺ ഇൻ പരിപാടിയിൽ ഇന്ന് മറുപടി പറയുന്നത് ബി.എസ്. അഖില
ബി.എസ്. അഖില
SHARE

തിരുവനന്തപുരം ∙ സിവിൽ സർവീസ് പരീക്ഷ വിജയികളുമായി ആശയ വിനിമയത്തിന് അവസരമൊരുക്കി മലയാള മനോരമ സംഘടിപ്പിക്കുന്ന ഫോൺ ഇൻ പരിപാടിയിൽ ഇന്ന് അതിഥിയായി എത്തുന്നത് ഏവർക്കും പ്രചോദാത്മകമായ നേട്ടം കൊയ്ത വാമനപുരം  സ്വദേശി ബി.എസ്.അഖില. ചെറുപ്പത്തിൽ വാഹനാപകടത്തിൽ ഒരു കൈ നഷ്ടപ്പെട്ട അഖില അസാമാന്യമായ ആത്മ വിശ്വാസവും നിശ്ചയദാർഢ്യവും  കൈമുതലാക്കിയാണ് സിവിൽ സർവീസ് വരെയുള്ള ഓരോ നേട്ടങ്ങളും എത്തിപ്പിടിച്ചത്. സിവിൽ സർവീസ് പരീക്ഷയുമായി ബന്ധപ്പെട്ട സംശയങ്ങളും തയാറെടുപ്പുകളെക്കുറിച്ചും അഖിലയോട് ചോദിച്ചറിയാം.ഫോൺ: 0471- 2328388, സമയം: ഇന്ന് രാവിലെ 11 മുതൽ 12.30 വരെ(മനോരമയുടെ മറ്റു ഫോൺ നമ്പറുകളിലൂടെ ഈ പരിപാടിയിൽ പങ്കെടുക്കാനാകില്ല)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS