ADVERTISEMENT
നാഗർകോവിൽ∙ ഗൃഹനാഥനെ കെട്ടിയിട്ട് 20 പവൻ ആഭരണം കവർന്ന സംഭവത്തിൽ 3 പേർ അറസ്റ്റിലായി. 4 പേരെ ഇനിയും കണ്ടെത്താനുണ്ട്. എട്ടാമട സ്വദേശി ഗൗരി (36), ഇടലാക്കുടി സ്വദേശികളായ റഹീം (33), അമർ (47) എന്നിവരാണ് അറസ്റ്റിലായത്. അറസ്റ്റിലായവരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും സംശയകരമായ നിലയിലുള്ള ഒന്നും കണ്ടെത്താനായില്ലെന്നും മോഷണത്തിന് നേതൃത്വം കൊടുത്തത് അറസ്റ്റിലായ അമർ ആണെന്നും പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് നാഗർകോവിൽ വേദനഗർ പുതുതെരുവിലുള്ള വീട്ടിനുള്ളിൽ ആയുധങ്ങളുമായി കടന്ന ഏഴംഗസംഘം ഗൃഹനാഥനായ മുഹമ്മദ് ഉമർ സാഹിബിനെ (55) കെട്ടിയിട്ട് 20 പവൻ ആഭരണം കവർന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com