ADVERTISEMENT

വിതുര ∙ പൊന്മുടി സംസ്ഥാന ഹൈവേയിലെ കല്ലാർ– പൊന്മുടി റൂട്ടിൽ കാട്ടാനയും കാട്ടുപോത്തും റോഡിലേക്കിറങ്ങുന്നതു പതിവ്. ശനിയാഴ്ച രാത്രി കല്ലാർ ജംക്‌ഷനു സമീപം റോഡരികിൽ ഒറ്റയാൻ കാട്ടുപോത്ത് ഏറെ നേരം തമ്പടിച്ചു.  ചില ദിവസങ്ങൾ ഉൾക്കാട്ടിൽ നിന്നും വാമനപുരം നദി നീന്തി കടന്ന് ഈ പോത്ത് റോഡരികിൽ തമ്പടിക്കാറുണ്ടെന്നു പ്രദേശവാസികൾ പറഞ്ഞു.

പൊന്മുടിയിലേക്കുള്ള ഹെയർപിൻ വളവുകളായ അഞ്ചിനും ആറിനും ഇടയ്ക്ക് ശനിയാഴ്ച അർധ രാത്രി കാട്ടാനക്കൂട്ടം ഇറങ്ങി. പുലർച്ചെ വരെ കൂട്ടം റോഡരികിൽ തുടർന്നു. ഇടയ്ക്ക് കാട്ടാനക്കൂട്ടം കൊടും വളവുകളിൽ തമ്പടിക്കാറുണ്ടെങ്കിലും ഒരു രാത്രി മുഴുവൻ റോഡരികിൽ തുടരുന്നത് അപൂർവമാണ് . അതിരാവിലെ പൊന്മുടിയിലേക്കു പുറപ്പെട്ട കെഎസ്ആർടിസി ബസിലെ ജീവനക്കാരും റോഡരികിൽ ആനക്കൂട്ടം തമ്പടിച്ചിരിന്നതായി  പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com