നെയ്യാറ്റിൻകര ∙ വിലാസം ചോദിച്ചെത്തി പെൺകുട്ടികളെ കടന്നു പിടിച്ച യുവാവിനെ പിടികൂടി. പൂവാർ പൊലീസ് അറസ്റ്റ് ചെയ്ത നെയ്യാറ്റിൻകര കടവട്ടാരം ചിറ്റാക്കോട്ട കൊട്ടാരത്തുവിള വീട്ടിൽ രതീഷിനെ(32) കോടതി റിമാൻഡ് ചെയ്തു. വ്യാഴാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം.
മുറ്റം അടിച്ചു വാരിക്കൊണ്ടു നിന്ന പെൺകുട്ടിയോട് വിലാസം ചോദിച്ച് എത്തിയ രതീഷ്, പിന്നീട് കുടിക്കാൻ വെള്ളം ആവശ്യപ്പെട്ടു. ഇത് എടുക്കാൻ അടുക്കളയിലേക്ക് നീങ്ങിയതും പിന്നാലെ എത്തി കടന്നുപിടിച്ചു എന്നാണ് കേസ്. പെൺകുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ സഹോദരിയെയും സമാന രീതിയിൽ ഉപദ്രവിച്ചു. പോക്സോ നിയമ പ്രകാരമാണ് ഇയാൾക്കെതിരെ കേസ് റജിസ്റ്റർ ചെയ്തത്. പൂവാർ സിഐ എസ്.ബി.പ്രവീൺ, എസ്ഐ എ.തിങ്കൾ ഗോപകുമാർ എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്ത്.