ADVERTISEMENT

കഴക്കൂട്ടം∙ തുമ്പ സ്റ്റേഷൻ കടവ് റെയിൽവേ ക്രോസിൽ ഓട്ടോയിൽ കൊണ്ടുപോയ ഇരുമ്പു വലയിൽ കുടുങ്ങി റെയിൽവേ ഗേറ്റ് തകർന്നു വീണു. ആർക്കും പരുക്കില്ല. ഇന്നലെ വൈകുന്നേരം 5.30നായിരുന്നു അപകടം. ട്രെയിൻ പോകുന്നതിനായി ഗേറ്റ് താഴ്ത്തുന്ന സമയത്ത് ഓട്ടോയുടെ മുകളിൽ കെട്ടിവച്ച ഇരുമ്പ് വല ഗേറ്റിന്റെ ഒരു ഭാഗത്ത് കുരുങ്ങുകയായിരുന്നു. ഇതറിയാതെ ഓട്ടോ മുന്നോട്ട് ഓടിച്ചു പോയി. സെക്കൻഡുകൾക്കകം ഗേറ്റിന്റെ ഒരു ഭാഗത്തെ(ഗേറ്റ് ബൂം) വെൽഡിങ് ഉൾപ്പെടെയുള്ള ഭാഗം പെട്ടി നിലത്തു വീണു.

ഗേറ്റ് അടയ്ക്കുന്നതിനിടെ ഓട്ടോ കടന്നുപോയതാണ് അപകടം എന്ന് റെയിൽവേ അധികൃതർ പറയുന്നു. എന്നാൽ ഗേറ്റ് നിർമാണത്തിലെ അപാകതയാണ് അപകടകാരണം എന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെ തുമ്പ പൊലീസ് ആർപിഎഫ് എന്നിവർ സ്ഥലത്തെത്തി.തകർന്നുവീണ ഗേറ്റിന്റെ ഭാഗം രണ്ടു ദിവസം മുൻപ് മാറ്റി സ്ഥാപിച്ചതാണ്. ഗേറ്റ് മാറ്റി സ്ഥാപിക്കുന്നതിനായി സ്റ്റേഷൻ കടവിലെ റെയിൽവേ ഗേറ്റ് അഞ്ചു ദിവസം അടച്ചിട്ടിരുന്നു. പല ദിവസങ്ങളിലും മുന്നറിയിപ്പില്ലാതെ ഗേറ്റ് അടച്ചിട്ട് അറ്റകുറ്റപ്പണികൾ നടത്താറുണ്ടെന്നു നാട്ടുകാർ പറയുന്നു. തകർന്ന ഗേറ്റിന്റെ സ്ഥാനത്ത് പുതിയ ഗേറ്റ് ഉറപ്പിക്കുന്നതുവരെ ഇതു വഴിയുള്ള ഗതാഗതം തടസ്സപ്പെടും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com