ADVERTISEMENT

കോവളം ∙ സംസ്ഥാന സാംബോ ചാംപ്യൻഷി‍പ്പിൽ സ്വർണ്ണത്തിളക്കവുമായി ഒരു വീട്ടിലെ മൂന്ന് സഹോദരങ്ങൾ. കോഴിക്കോട് നടന്ന സാംബോ ചാംപ്യൻഷി‍പ്പിൽ ജില്ലയെ പ്രതിനിധീകരിച്ചു പങ്കെടുത്ത വിഴിഞ്ഞം ഉച്ചക്കട സുനിൽ ഭവനിൽ എസ്. സുനിൽ കുമാറിന്റെയും ജെ.കെ. ബേബിമോളിന്റെയും മക്കളായ എസ്.ബി. അക്ഷയഹിന്ദ് (15), എസ്.ബി അദ്വൈത്ഹിന്ദ്(14), എസ്.ബി. ആദിത്യൻഹിന്ദ് (11 ) എന്നിവരാണ് മെഡൽത്തിളക്കവുമായി വീട്ടിലെത്തിയത്. പ്രചാരത്തിലായി വരുന്ന കായിക മത്സര ഇനമായ സാംബോയിലാണ് ഇവർ മികവു പ്രകടിപ്പിച്ചത്.

അക്ഷയയും അദ്വൈതും യുത്ത്–സബ്ജൂനിയർ വിഭാഗങ്ങളിൽ സ്വർണം നേടിയപ്പോൾ ആദിത്യൻ കിഡ്സ് വിഭാഗത്തിലാണ് ഒന്നാമതെത്തിയത്. വെങ്ങാനൂർ ഗവ മോഡൽ എച്ച്എസ്എസ് സ്കൂളിലെ വിദ്യാർഥികളാണ് മൂവരും. ദേശീയ സാംബോ ചാംപ്യൻഷിപ് ആണ് ഇവരുടെ ലക്ഷ്യം. സാംബോ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും സാംബോ ഇന്ത്യ അസോസിയേഷൻ റഫറിയുമായ എച്ച്.എസ്.രാഹുൽ ആണ് മുഖ്യ പരിശീലകൻ. പെൺകുട്ടികളുടെ പരിശീലകയായി രാഹുലിന്റെ സഹോദരി എച്ച്.എസ്.നന്ദനയുമുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com