ADVERTISEMENT

വെള്ളറട∙ ആദിവാസി കുട്ടികളെ സഹായിക്കാൻ ആരംഭിച്ച ഗോത്രസാരഥി പദ്ധതിയെ വിദ്യാവാഹിനിയാക്കി മാറ്റിയതോടെ വിദ്യാർഥികൾ പെരുവഴിയിലായി. ആദ്യ2 ദിനം കുട്ടികൾ നടന്നുവലഞ്ഞു. പഞ്ചായത്തുകൾ പണം അനുവദിച്ച് നേരിട്ട് നടത്തുന്ന പദ്ധതിയായിരുന്നു ഗോത്രസാരഥി. കെഎസ്ആർടിസിയുമായി സഹകരിച്ച് കഴിഞ്ഞ അധ്യയനവർഷം ഇതു നന്നായി നടന്നു. ഇക്കൊല്ലം പദ്ധതിനിർവഹണം പട്ടികവർഗ വികസന വകുപ്പിനെ ഏൽപിച്ചു. പേരുംമാറ്റി.

പക്ഷേ കുട്ടികൾക്ക് സ്കൂളിലെത്താനുള്ള മാർഗം വകുപ്പ് ആസൂത്രണം ചെയ്തില്ല. വാഹന സൗകര്യത്തിന് കരാർ ക്ഷണിച്ചിട്ടേയുള്ളൂ. പ്രാവർത്തികമാകണമെങ്കിൽ ഒരാഴ്ചയെങ്കിലും കഴിയും. കുമ്പിച്ചൽ കടവിൽ പാലം പണിയാൻ നിർമിച്ച താൽക്കാലിക പാലത്തിലൂടെയ കുട്ടികൾ സംഭരണി കടന്നു മറ്റ് വാഹനങ്ങളിൽ കൈ കാണിച്ച് കയറിപ്പോയി. ഉദ്യോഗസ്ഥരുടെ അലസതയാണ് കുട്ടികളുടെ ദുർഗതിക്ക് കാരണമെന്ന് പരാതിയുയർന്നിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com