ADVERTISEMENT

ചിറയിൻകീഴ്∙മധ്യവേനലവധി കഴിഞ്ഞു സ്കൂളുകൾ തുറന്നതിനു മുന്നോടിയായി വിദ്യാലയ പരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ചു എക്സൈസ് സംഘത്തിന്റെ നേതൃത്വത്തിൽ നിരോധിത പുകയില ഉൽപന്നങ്ങൾ, ലഹരി വസ്തുക്കൾ എന്നിവ കണ്ടുകെട്ടുന്നതിനായുള്ള റെയ്ഡ് ആരംഭിച്ചു. ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ യു.ഷാനവാസിന്റെ നേതൃത്വത്തിൽ അമൽ എന്നയാളിന്റെ പെട്ടിക്കടയിൽ നിന്നു കഞ്ചാവടക്കം നിരോധിത പുകയില സാമഗ്രികൾ കണ്ടെടുത്തു.

വിവിധയിടങ്ങളിലെ സ്കൂളുകൾക്കു സമീപം പ്രവർത്തിക്കുന്ന കടകളിൽ നിന്നു വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന ലഹരി വസ്തുക്കൾ കണ്ടെടുത്തു. കടയുടമകൾക്കെതിരെ കേസുകൾ റജിസ്റ്റർ ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന റെയ്ഡിനു പ്രിവന്റീവ് ഓഫിസർമാരായ കെ.ഷിബുകുമാർ,എസ്.സുരേഷ്കുമാർ, ഡി.സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ അജിത്ത്കുമാർ,ദേവിപ്രസാദ്, വനിതസിവിൽ എക്സൈസ് ഓഫിസർ സ്മിത, അനിൽകുമാർ എന്നിവർ നേതൃത്വം നൽകി.

സ്കൂളുകൾക്കു സമീപമോ, പരിസരപ്രദേശങ്ങൾ കേന്ദ്രീകരിച്ചോ ലഹരി ഉൽപ്പന്നങ്ങളുടെ വിൽപ്പന, ഉപയോഗം എന്നിവ ശ്രദ്ധയിൽപെട്ടാൽ ചിറയിൻകീഴ് എക്സൈസ് റേഞ്ച് ഓഫിസിലോ(ഫോൺ.0470–2644070), 9400069423 എന്ന മൊബൈൽ ഫോണിലോ അറിയിക്കണമെന്നു എക്സൈസ് അധികൃതർ അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com