ADVERTISEMENT

കാട്ടാക്കട ∙ വിൽപനയ്ക്കായി കൈവശം സൂക്ഷിച്ചിരുന്ന എംഡിഎംഎയുമായി രണ്ടു പേരെ കാട്ടാക്കട എക്സൈസ് പിടികൂടി. പാറച്ചൽ അമ്പലത്തിൻകാല സ്വദേശികളായ നിവിൻ എസ്.സാബുവിനെ (28) 23.521 ഗ്രാം എംഡിഎംഎയുമായും കിരൺകുമാറിനെ (29) 0.430 ഗ്രാം എംഡിഎംഎയുമായി ആണ് അറസ്റ്റ് ചെയ്തത്. അമ്പലത്തിൻകാല കേന്ദ്രീകരിച്ച് ലഹരിസംഘം വിഹരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് എക്സൈസ് പരിശോധന ശക്തമാക്കിയിരുന്നു.

ഇതിനിടെയാണ് ശനിയാഴ്ച കാട്ടാക്കട ബസ് സ്റ്റാൻഡിൽ നിന്ന് കിരൺ കുമാറിനെ പിടികൂടിയത്. ഇയാളുടെ ബൈക്കും കസ്റ്റഡിയിൽ എടുത്തു. കിരൺ കുമാറിൽ നിന്നാണ് നിവിനെക്കുറിച്ചുള്ള വിവരം എക്സൈസിന് ലഭിച്ചത്. നിവിനെ വീടിനു മുന്നിൽ നിന്നാണ് പിടികൂടിയത്. 2 വർഷത്തിലേറെയായി ഇയാൾ എംഡിഎംഎ കച്ചവടം ചെയ്തിരുന്നതായി എക്സൈസ് പറഞ്ഞു. 

അടുത്തകാലത്ത് ജില്ലയിൽ എക്സൈസ് പിടിച്ചതിൽ ഏറ്റവും വലിയ അളവ് എംഡിഎംഎ ആണ് നിവിന്റെ കൈവശം ഉണ്ടായിരുന്നത്. ഇയാൾക്ക് എംഡിഎംഎ എത്തിച്ചത് പന്നിമല സ്വദേശിയായ സജിൻ സുകുമാരനെ ആണെന്ന് എക്സൈസ് കണ്ടെത്തി. ഇയാളെയും പിടികൂടാനുള്ള ശ്രമം തുടങ്ങി. ഇൻസ്പെക്ടർ വി.എൻ.മഹേഷിന്റെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്. ഇരുവരെയും റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com