ADVERTISEMENT

പോത്തൻകോട് ∙ കെഎസ്ആർടിസി ബസിൽ യാത്രയ്ക്കിടെ യുവതിക്കു നേരെ ലൈംഗിക അതിക്രമവും നഗ്നതാ പ്രദർശനവും നടത്തിയ കന്യാകുമാരി വിളവൻകോട് ചെന്തറ തൊളിക്കോട് ഒരുപുരവിള വീട്ടിൽ പി.രാജു ( 41 )നെ വട്ടപ്പാറ പൊലീസ് അറസ്റ്റു ചെയ്തു. ഞായർ പുലർച്ചെ എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്ക് വന്ന ബസിൽ 3.30ന്  വട്ടപ്പാറയ്ക്കു സമീപം വച്ചായിരുന്നു സംഭവം.

തിരുവനന്തപുരം സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥയുമായ യുവതി ജോലി സ്ഥലത്തു നിന്ന് നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കോട്ടയത്തു നിന്നാണ് പ്രതി   ബസിൽ കയറിയത്. മദ്യലഹരിയിലായിരുന്ന ഇയാൾ യുവതിയോട് തുടക്കം മുതൽ അപമര്യാദയായാണ് പെരുമാറിയത്. സീറ്റിനു സമീപം വന്നിരുന്ന പ്രതി യുവതിയുടെ ശരീരത്തിൽ കയറി പിടിക്കുകയും നഗ്നത പ്രദർശിപ്പിക്കുകയും ചെയ്തു.

ഭയന്ന യുവതി ബഹളം വച്ചതോടെ മറ്റു യാത്രക്കാരും ബസ് ജീവനക്കാരും ചേർന്ന് പ്രതിയെ തടഞ്ഞുവച്ചു. സമീപ സ്റ്റേഷനായ വട്ടപ്പാറ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് ബസിൽ നിന്ന് പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. വട്ടപ്പാറ സിഐ എസ്. ശ്രീജിത്ത്, എസ്ഐമാരായ സുനിൽ ഗോപി, സുനിൽകുമാർ, സിപിഒമാരായ ഉണ്ണിക്കൃഷ്ണൻ, ജയകുമാർ, എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് കോടതി പ്രതിയെ റിമാൻഡുചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com