ADVERTISEMENT

അധ്യാപക ഒഴിവ് : ആറ്റിങ്ങൽ∙ മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ എച്ച് എസ് ടി കണക്ക് , ഇംഗ്ലിഷ് , ഹിന്ദി തസ്തികകളിൽ താൽക്കാലിക അധ്യാപക ഒഴിവുകളിലേക്കുള്ള അഭിമുഖം 7 ന് 9.30 ന്.

കല്ലമ്പലം∙കടമ്പാട്ടുകോണം എസ്കെവിഎച്ച്എസ്എസിൽ നാച്ചുറൽ സയൻസ്,ഹിന്ദി വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴം രാവിലെ 11ന്.

കിളിമാനൂർ∙ മടവൂർ തുമ്പോട് സിഎൻപിഎസ് ഗവ.എൽപിഎസിൽ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 8ന് രാവിലെ 10.30ന്.

ഇടവ∙ പൊയ്ക ഗവ.ഡബ്ല്യുഎൽപി സ്കൂളിൽ എൽപിഎസ്ടിയുടെ ഒഴിവിലേക്കു നാളെ 10.30ന് അഭിമുഖം .

കല്ലമ്പലം∙പകൽക്കുറി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഇംഗ്ലിഷ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളി രാവിലെ 11ന്.

ഒഴിവുകൾ

കാട്ടാക്കട ∙ കണ്ടല ഗവ. ഹൈസ്കൂളിൽ ഹൈസ്കൂൾ വിഭാഗം കണക്ക്, മലയാളം, എഫ്ടിഎം താൽക്കാലിക ഒഴിവുകളിലേക്കുള്ള അഭിമുഖം നാളെ 3ന് നടക്കും.

കോവളം∙വാഴമുട്ടം ഗവ ഹൈസ്കൂളിൽ എൽ പി വിഭാഗത്തിൽ ജൂനിയർ അറബിക് , ഹൈസ്കൂൾ വിഭാഗത്തിൽ ഹിന്ദി അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇന്ന് 11 ന് സർട്ടിഫിക്കറ്റുകളുമായി എത്തണം.

തിരുവനന്തപുരം∙ ഗവ. യുപിഎസ് അമ്പലത്തറയിൽ യുപിഎസ്ടി തസ്തികയിലേക്കും എൽപിഎസ്ടി, യുപി അറബിക് തസ്തികയിലേക്കും വരാൻ സാധ്യതയുള്ള ഒഴിവിലേയ്ക്ക് താൽക്കാലിക നിയമനത്തിന് ഈ മാസം 8ന് 10 മണിക്ക് അഭിമുഖം നടക്കും. യോഗ്യതാ സർട്ടിഫിക്കറ്റുമായി പങ്കെടുക്കാം. 

തിരുവനന്തപുരം∙ പിഎസ്എൻഎം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കെമിസ്ട്രി സീനിയർ അധ്യാപകന്റെയും  ഇംഗ്ലീഷിൽ ജൂനിയർ അധ്യാപകന്റെയും ഒഴിവുണ്ട്. താൽപര്യമുള്ളവർ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയുമായി നാളെ രാവിലെ 11 ന് പ്രിൻസിപ്പലിന്റെ ഓഫിസിൽ എത്തണം.

തിരുവനന്തപുരം∙ വലിയതുറ ഗവ.ഫിഷറീസ് സ്കൂളിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ആർട്ട്, മ്യൂസിക്, സ്പോർട്സ് കോച്ച് എന്നീ തസ്തികളിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു.  നിശ്ചിത യോഗ്യതയുള്ളവർ വ്യാഴം 2 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0471–2502813, 9447893589.

വലിയതുറ ഗവ.ഫിഷറീസ് സ്കൂളിൽ ഹൈസ്കൂൾ ടീച്ചർ (മലയാളം) എന്ന തസ്തികയിലേയ്ക്ക് താൽക്കാലിക നിയമനം നടത്തുന്നു. 7 ന് 2 മണിക്ക് സ്കൂൾ ഓഫിസിൽ നടക്കുന്ന ഇന്റർവ്യൂവിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. ഫോൺ: 0471–2502813, 9447893589.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com