ADVERTISEMENT

പാലോട്∙ നന്ദിയോട് പഞ്ചായത്തിലെ പൗവത്തൂർ, ആലുംകുഴി, പച്ചമല, വെമ്പ്,കുറുപുഴ, ഇളവട്ടം മേഖലകളെ ബന്ധിപ്പിച്ചു പാലോട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് നടത്തിയിരുന്ന ആറ് സർവീസുകൾ നിർത്തലാക്കിയതു മൂലം വിദ്യാർഥികളടക്കം വലയുന്നു. കെഎസ്ആർടിസിക്ക് നല്ല കളക്ഷൻ ലഭിക്കുന്ന റൂട്ടാണിത്. നിലവിൽ ഏതാനും സർവീസുകൾ ഉണ്ടെങ്കിലും വിദ്യാർഥികൾക്കോ ജോലിക്കു പോകുന്നവർക്കോ പ്രയോജന ചെയ്യുന്നില്ലെന്നും സർവീസുകൾ പുനഃക്രമീകരിച്ചു യാത്രക്കാർക്ക് പ്രയോജനം ചെയ്യുന്ന രീതിയിലേക്ക് മാറ്റണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

∙6.40ന് പാലോട്, പൗവത്തൂർ, ആലുംകുഴി, വെമ്പ്, കുറുപുഴ, നെടുമങ്ങാ‍ട്. 7.50ന് ഇതേ റൂട്ട് വഴി നെടുമങ്ങാട് – പാലോട്, 11.30ന് പാലോട്, പൗവത്തൂർ, വെമ്പ്, കുറുപുഴ, നെടുമങ്ങാട്. 4.30ന് നെടുമങ്ങാട്, കുറുപുഴ, പച്ചമല, പൗവത്തൂർ, പാലോട്. ഒരു മണിക്ക് നെടുമങ്ങാട്, കുറുപുഴ, ആലംകുഴി, ഇളവട്ടം, പാലോട്. ഇതേ റൂട്ടിൽ 6.40ന് നെടുമങ്ങാട് നിന്നുള്ള സർവീസ് എന്നിവയാണ് നിർത്തലാക്കിയതായി പരാതിയുളളത്.

വെട്ടിക്കുറച്ച സർവീസുകൾ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു വാർഡ് മെംബർ എന്ന നിലയിൽ പലതവണ പാലോട്, നെടുമങ്ങാട് കെഎസ്ആർടിസി അധികൃതർക്ക് നിവേദനം നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കുന്നില്ല. നിലവിൽ വിദ്യാർഥികളടക്കം വലിയ ബുദ്ധിമുട്ടിലാണ്. ഇനിയും കെഎസ്ആർടിസി നിലപാട് തുടർന്നാൽ നാട്ടുകാരെ സംഘടിപ്പിച്ചു സമരം ആരംഭിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com