ADVERTISEMENT

ജലവിതരണം മുടങ്ങും: തിരുവനന്തപുരം ∙ പട്ടം കവടിയാർ റോഡിൽ മരപ്പാലത്തിന് സമീപം പ്രധാന ശുദ്ധജല പൈപ്പ് ലൈനിലെ ചോർച്ച പരിഹരിക്കുന്നതിനായി ഈ ലൈനിലൂടെയുള്ള ജലവിതരണം നിർത്തി വയ്ക്കുന്നതിനാൽ നാളെ രാത്രി 9 മണി മുതൽ മറ്റന്നാൾ രാത്രി 10 വരെ നഗരത്തിന്റെ ചില ഭാഗങ്ങളിൽ ജലവിതരണം മുടങ്ങും.  അമ്പലമുക്ക്, കവടിയാർ, നന്തൻകോട്, കുറവൻകോണം, മരപ്പാലം, പട്ടം, ചാലക്കുഴി, കേശവദാസപുരം, പൊട്ടക്കുഴി, ഗൗരീശപട്ടം, മുളവന, മുറിഞ്ഞപാലം, മെഡിക്കൽ കോളജ് എന്നീ പ്രദേശങ്ങളിലാണ് ശുദ്ധജല വിതരണം ത‍ടസ്സപ്പെടുക.

മാർ ഇവാനിയോസ് ഓട്ടോണമസ് കോളജിൽ ഡിഗ്രി പ്രവേശനം

തിരുവനന്തപുരം ∙ മാർ ഇവാനിയോസ് ഓട്ടോണമസ് കോളജിൽ ഡിഗ്രി പ്രവേശനത്തിനുള്ള അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ഇൗ മാസം 12. താൽപര്യമുള്ളവർ ഓൺലൈനായി കോളജ് വെബ്‌സൈറ്റിലൂടെ (www.mic.ac.in) അപേക്ഷിക്കണം.

കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരം എംബിഎ പ്രവേശനം 

തിരുവനന്തപുരം∙ എപിജെ അബ്ദുൾ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയുടെ അഫിലേയേഷനോട് കൂടിയ കോളജ് ഓഫ് എൻജിനീയറിങ് തിരുവനന്തപുരത്തിന്റെ എംബിഎ 24–ാമത് ബാച്ച് (ഫുൾടൈം) ആൻഡ് 36–ാം ബാച്ച് (ഈവനിംഗ്) കോഴ്സുകളിലേയ്ക്ക് പ്രവേശനത്തിനുള്ള അപേക്ഷകൾ ക്ഷണിച്ചു. 30 നകം അപേക്ഷിക്കണം. www.cet.ac.in, www.mba.cet.ac.in, ഫോൺ: 0471–2592727.

എസ്പി വെൽ ഫോർട്ട് ആശുപത്രിയിൽ രോഗ നിർണയ ക്യാംപ്

തിരുവനന്തപുരം∙ ശാസ്തമംഗലത്ത് പ്രവർത്തിച്ചുവരുന്ന എസ്പി വെൽ ഫോർട്ട് ഹോസ്പിറ്റലിൽ 10 ന് രാവിലെ 10 മണി മുതൽ  ഉച്ചയ്ക്ക് 1 മണിവരെ ഹെർണിയ, പൈൽസ് എന്നിവയ്ക്ക് വേണ്ടിയുള്ള സൗജന്യ മെഡിക്കൽ ക്യാംപ് നടത്തും. കൂടുതൽ വിവരങ്ങൾക്കും റജിസ്ട്രേഷനും വേണ്ടി 0471–4567890, 9539450540 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് 10ന്

നെടുമങ്ങാട്∙ ടൗൺ മുസ്‌ലിം ജമാ അത്തും എ.എസ്.എ യുനാനി ആയുർവേദ ഹോസ്പിറ്റൽ ചെല്ലമംഗലവും ചേർന്ന് 10ന് സൗജന്യ മെഗാ മെഡിക്കൽ ക്യാംപ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. നെടുമങ്ങാട് മഹല്ല് ജമാ അത്ത് അങ്കണത്തിൽ രാവിലെ 9 മുതൽ 5 വരെ നടക്കുന്ന ക്യാംപിൽ ജനറൽ ഒ.പി, സന്ധി / ഓർത്തോ - ന്യൂറോ, ചർമ രോഗം, കഫ രോഗം, ഉദരരോഗം, സ്ത്രീ രോഗ വിഭാഗം, ജീവിതശൈലി രോഗങ്ങൾ എന്നീ വിഭാഗങ്ങളിലാണ് ചികിത്സ ലഭ്യമാക്കുക. ക്യാംപ് ആനുകൂല്യങ്ങൾ ബുക്ക് ചെയ്യുന്നവർക്ക് മാത്രം. ഫോൺ - 9061613377

മെഡിക്കൽ ക്യാംപ്

കല്ലറ∙ മുതുവിള റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ 10ന് മുതുവിള എസ്കെവി യുപിഎസിൽ സൗജന്യ മെഡിക്കൽ ക്യാംപ് നടക്കും. അർബുദ നിർണയം, പ്രോസ്റ്റേറ്റ്, കാർഡിയോളജി, ജനറൽ മെഡിസിൻ, പ്രമേഹം, കണ്ണ്, ദന്തപരിശോധന എന്നിവയിൽ പരിശോധന നടക്കും. പങ്കെടുക്കുന്നവർ പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യണം. ഫോൺ: 9446172666.

അധ്യാപക ഒഴിവ്

മലയിൻകീഴ് ∙ ഗവ.എൽപി ഗേൾസ് സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം നാളെ രാവിലെ 9ന് നടക്കും.

നെടുമങ്ങാട്∙ വേങ്കവിള രാമപുരം ഗവ യുപി സ്കൂളിലെ യുപി വിഭാഗം രണ്ട് യു.പി.എസ്.എ താൽക്കാലിക ഒഴിവുകളിലേക്ക് അഭിമുഖം 9ന് രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു. ഉദ്യോഗാർഥികൾ രേഖകൾ സഹിതം ഹാജരാകണം.

നെയ്യാറ്റിൻകര ∙ തിരുപുറം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്ടി (മാത്‌സ്) അധ്യാപക ഒഴിവുണ്ട്. അഭിമുഖം 12ന് രാവിലെ 11ന്.

കല്ലമ്പലം∙പകൽക്കുറി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളി രാവിലെ 11ന്.

കല്ലറ∙ മിതൃമ്മല ഗവ.ഗേൾസ് എച്ച്എസ്എസിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ സുവോളജി അധ്യാപക ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നതിനുള്ള ഇന്റർവ്യൂ 14ന് രാവിലെ 10ന് സ്കൂളിൽ നടക്കും.

കല്ലമ്പലം∙പകൽക്കുറി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി അധ്യാപക ഒഴിവുണ്ട്. അഭിമുഖം വെള്ളി രാവിലെ 11ന്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com