ADVERTISEMENT

ബാലരാമപുരം∙ പള്ളിച്ചൽ ഗ്രാമപ്പഞ്ചായത്തിലെ ജനങ്ങൾക്ക് ഇത്തവണയും ഓണത്തിന് അത്തപ്പൂവിന് പൂ വിളവെടുക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി. ‘നമ്മുടെ ഓണം നമ്മുടെ പൂവ്’ പദ്ധതിയുടെ ഭാഗമായാണ് പൂ കൃഷിക്ക് വിത്തിട്ടത്. ഇതു രണ്ടാം തവണയാണ് പള്ളിച്ചൽ പഞ്ചായത്തിൽ പൂ കൃഷി നടത്തുന്നത്. കഴിഞ്ഞ തവണ നൂറുമേനി വിളവെടുപ്പ് നടന്നിരുന്നു. ഇതിന്റെ തുടർച്ചയായാണിത്. കാട്ടാക്കട എംഎൽഎ ഐ.ബി.സതീഷിന്റെ ആശയപ്രകാരമാണിത്. തൈ നടീൽ ഉത്സവം എംഎൽഎ ഉദ്ഘാടനം ചെയ്തു. 

പഞ്ചായത്ത് പ്രസിഡന്റ് ടി.മല്ലിക അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻ വിളപ്പിൽ രാധാകൃഷ്ണൻ, പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷൻമാരായ വി.വിജയൻ, വി.ബിന്ദു, സി.ആർ.സുനു, ബ്ലോക്ക് പഞ്ചായത്ത് അംഗം എ.ടി.മനോജ്, വാർഡ് അംഗങ്ങളായ തമ്പി, കെ.രാകേഷ്, ശാലിനി, ശാരിക, സരിത, കൃഷി ഓഫിസർ രാധാകൃഷ്ണൻ നായർ, പഞ്ചായത്ത് സെക്രട്ടറി കെ.വി.സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com