സന്ദർശകരൊഴുകിയെത്തി; വിഴിഞ്ഞം ലൈറ്റ് ഹൗസിന് വരുമാനം 3 ലക്ഷം
Mail This Article
കോവളം∙സന്ദർശക ടിക്കറ്റ് ഇനത്തിൽ വിഴിഞ്ഞം ലൈറ്റ് ഹൗസിന് കഴിഞ്ഞ മാസം ലഭിച്ചത് 3 ലക്ഷത്തിൽപരം രൂപയുടെ വരുമാനം. സമീപ ജില്ലകളിലെ ലൈറ്റ് ഹൗസുകളിലെ ടിക്കറ്റ് കലക്ഷൻ തുകകളെ അപേക്ഷിച്ച് ഇതു വലിയ വർധനവാണെന്നു ബന്ധപ്പെട്ടവർ പറഞ്ഞു. രണ്ടു വർഷത്തെ അപേക്ഷിച്ച് കോവളത്തേക്ക് കഴിഞ്ഞ ടൂറിസം സീസണിൽ എത്തിയ വിദേശികളുൾപ്പെടെ സഞ്ചാരികളിലും വലിയ വർധനവായിരുന്നു.
കോവളം തീരത്ത് എത്തിയ സഞ്ചാരികളിൽ മിക്കവരും വിഴിഞ്ഞം ലൈറ്റ് ഹൗസും സന്ദർശിച്ചാണ് മടങ്ങിയത്. മധ്യവേനൽ അവധിക്കാലത്ത് സന്ദർശകരുടെ വലിയ തിരക്കായിരുന്നു ഇവിടെ. ലോകത്തെ തിരഞ്ഞെടുക്കപ്പെട്ട സുന്ദര ലൈറ്റ് ഹൗസുകളിൽ വിഴിഞ്ഞം ലൈറ്റ് ഹൗസും ഉൾപ്പെട്ടിട്ടുണ്ട്. പടിക്കെട്ടുകൾക്കൊപ്പം ഇതു കയറാൻ ബുദ്ധിമുട്ടുള്ളവർക്ക് ലിഫ്ട് സൗകര്യവും ഉള്ളതും വിഴിഞ്ഞം ലൈറ്റ് ഹൗസ് പ്രത്യേകത. തിങ്കൾ ഒഴിച്ചുള്ള ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 വരെയാണ് പ്രവേശന സമയം.