പനച്ചമൂട്ടിലെ മത്സ്യക്കച്ചവടം, അസഹ്യമായ ദുർഗന്ധം
Mail This Article
×
വെള്ളറട∙ പനച്ചമൂട്ടിലെ മത്സ്യ കച്ചവടം അസഹ്യ ദുർഗന്ധത്തിന് കാരണമാകുന്നുവെന്ന് പരാതി.വിവിധ ഭാഗങ്ങളിൽ നിന്നും അതിരാവിലെ മുതൽ പനച്ചമൂട്ടിലേക്കെത്തുന്ന മീൻ നിറച്ച വാഹനങ്ങൾ പുതിയ മലയോര ഹൈവേയിൽ നിർത്തിയിട്ടാണ് കച്ചവടം നടത്തുന്നത്. തുടർന്ന് റോഡിന്റെ 500 മീറ്ററോളം ഭാഗത്ത് മലിനജലം ഒഴുകുന്നു. ഇതാണ് ദുർഗന്ധത്തിന് കാരണം.
ഇവിടേക്ക് ആളുകൾ വരാൻ മടിക്കുകയാണ്. പ്രദേശത്തെ മറ്റു കച്ചവടങ്ങളെ ഇത് സാരമായി ബാധിക്കുന്നു. ചന്തയിൽ നവീകരണപ്രവർത്തനങ്ങൾ നടക്കുന്നതുകാരണമാണ് കച്ചവടം റോഡിലേക്ക് മാറ്റിയിരിക്കുന്നത്. പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി പഞ്ചായത്തധികൃതർക്ക് പരാതി നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.