ഓണം വാരാഘോഷം ഹിറ്റ്; പങ്കെടുത്തത് പതിനായിരങ്ങൾ
Mail This Article
×
തിരുവനന്തപുരം∙ ലേസർ ഷോയും വൈദ്യുത ദീപാലങ്കാരവും വൈവിധ്യമാർന്ന കലാപരിപാടികളും ഒത്തുചേർന്നപ്പോൾ ഇത്തവണയും ഹിറ്റായി ഓണം വാരാഘോഷം. ഓണക്കാഴ്ചകൾ ആസ്വദിക്കാൻ ഓരോ ദിവസവും പതിനായിരങ്ങൾ നഗരത്തിലെത്തിയെങ്കിലും പരാതികൾക്കിടനൽകാതെയുള്ള ക്രമീകരണങ്ങൾ നടത്തി എണ്ണയിട്ട യന്ത്രം പോലെ സർക്കാർ സംവിധാനങ്ങൾ സജീവമായിരുന്നു.
ക്യാമറക്കണ്ണുകളിലൂടെയും മഫ്തിയിലും യൂണിഫോമിലുമായി ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചും പൊലീസ് സുരക്ഷിതമായ ഓണക്കാലമൊരുക്കി.ഫയർ ഫോഴ്സ്, എക്സൈസ്,തിരുവനന്തപുരം കോർപറേഷൻ,ശുചിത്വ മിഷൻ,വാട്ടർ അതോറിറ്റി, കെഎസ്ഇബി, ആരോഗ്യ വകുപ്പ്,കെഎസ്ആർടിസി,കുടുംബശ്രീ,ടൂറിസം ക്ലബ്ബ് തുടങ്ങിയ സർക്കാർ വകുപ്പുകളും ഏജൻസികളും ഓണാവധിയുടെ ആലസ്യമില്ലാതെ രാപകൽ പണിയെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.