‘നിർമിതബുദ്ധിയും ഉപയോഗവും’ സെമിനാർ സംഘടിപ്പിച്ചു

Mail This Article
×
ധനുവച്ചപുരം ∙ ‘ജനറേറ്റീവ് എഐയും ഭാവി വിദ്യാഭ്യാസവും’ എന്ന വിഷയത്തിൽ ഈ മാസം 30 ന് ഉന്നത വിദ്യാഭ്യാസ വകുപ്പും ഐഎച്ച്ആർഡിയും സംഘടിപ്പിക്കുന്ന ദ്വിദിന രാജ്യാന്തര കോൺക്ലേവിന് മുന്നോടിയായി ‘നിർമിതബുദ്ധിയും ഉപയോഗവും’ എന്ന വിഷയത്തിൽ ധനുവച്ചപുരം കോളജ് ഓഫ് അപ്ലൈഡ് സയൻസ് സംഘടിപ്പിച്ച സെമിനാർ സി.കെ.ഹരീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. കൊല്ലയിൽ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ കോളജ് പ്രിൻസിപ്പൽ കെ.സിന്ധു അധ്യക്ഷത വഹിച്ചു. ‘ജനറേറ്റീവ് എഐ’ എന്ന വിഷയത്തിൽ എസ്‌സിടി കോളജ് ഓഫ് എൻജിനീയറിങ് പ്രഫസർ ഡോ.സുബു സുരേന്ദ്രനും ‘റെസ്പോൺസിബിൾ എഐ’ എന്ന വിഷയത്തിൽ കോളജ് ഓഫ് അപ്ലൈഡ് സയൻസ് അധ്യാപകൻ ജെയ്സൺ ഡി.ജോസഫും ക്ലാസുകൾ നയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.